ലോക്സഭാ ഉപതെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ ആരംഭിച്ചപ്പോൾ യുഡിഎഫ് സ്ഥാനാർഥി പി.കെ. കുഞ്ഞാലിക്കുട്ടി എതിരാളികളെ ഏറെ പിന്നിലാക്കി മുന്നേറുന്നു. 102671 ത്തിലധികം വോട്ടുകള്‍ക്ക് മുന്നിലാണ് കുഞ്ഞാലിക്കുട്ടി.240505 വോട്ടുകളാണ് കുഞ്ഞാലിക്കുട്ടിക്ക് ലഭിച്ചിരിക്കുന്നത്. എംബി ഫൈസലിന്ഉം 178027 എന്‍ ശ്രീപ്രകാശിന് 33766 വോട്ടുകളുമാണ് ഇപ്പോള്‍ ലഭിച്ചിരിക്കുന്നത്. മഞ്ചേരി, മലപ്പുറം,പെരിന്തല്‍മണ്ണ, മങ്കട, വേങ്ങര, കൊണ്ടോട്ടി, വള്ളിക്കുന്ന് എന്നീ ഏഴ് നിയമസഭാ മണ്ഡലങ്ങളിലും യുഡിഎഫ് തന്നെയാണ് മുന്നിൽ.
ആദ്യ അഞ്ചു മിനിറ്റിനുള്ളിൽ തന്നെ കുഞ്ഞാലിക്കുട്ടിയുടെ ലീഡ് 3000 കടന്നിരുന്നു. ഒാരോ റൗണ്ട് വോട്ടെണ്ണുമ്പോഴും കുഞ്ഞാലിക്കുട്ടി ലീഡ് ഉയർത്തുന്ന കാഴ്ചയാണ് കാണുന്നത്. ഏഴു ഹാളുകളിലായി നിയമസഭാ മണ്ഡലം തിരിച്ചാണ് ഇലക്ട്രോണിക് വോട്ടിങ് യന്ത്രങ്ങളിൽ രേഖപ്പെടുത്തിയ വോട്ടുകൾ എണ്ണുന്നത്. നോട്ടയ്ക്ക് ആയിരത്തിലധികം വോട്ട് ലഭിച്ചു.