Home » ലൈഫ് സ്റ്റൈൽ » ഹാബിറ്റാറ്റ് » ഏപ്രില്‍ 26 ന് ഹോണ്‍ഹര്‍ത്താല്‍

ഏപ്രില്‍ 26 ന് ഹോണ്‍ഹര്‍ത്താല്‍

ശബ്ദ മലിനീകരണത്തിനെതിരായ ബോധവത്കരണത്തിന്റെ ഭാഗമായി ഏപ്രില്‍ 26 ന് ഹോണ്‍ഹര്‍ത്താല്‍ ആചരിക്കും.

ഏപ്രില്‍ 26ാം തീയതിയിലെ ഹോണ്‍ ഹര്‍ത്താല്‍ വിജയിപ്പിക്കണമെന്ന് സഹകരണ, ദേവസ്വം വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞു.

ശ്രമകരമാണെങ്കിലും ഒരു ദിവസം പൂര്‍ണമായി ഹോണ്‍ ഒഴിവാക്കാന്‍ എല്ലാവരും ശ്രദ്ധിക്കണമെന്നും മന്ത്രി അഭിപ്രായപ്പെട്ടു. അന്തര്‍ദേശീയ ശബ്ദ മലിനീകരണ ബോധവത്ക്കരണ ദിവസമായ ഏപ്രില്‍ 26 ഹോണ്‍ വിമുക്ത ദിനത്തിന്(NO HORN DAY)മുന്നോടിയായി ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ സംഘടിപ്പിച്ച വാഹന പ്രചരണ യാത്ര വെള്ളയമ്പലം മാനവീയം വീഥിയില്‍ ഫ്‌ളാഗോഫ് ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി.
ശബ്ദ മലിനീകരണത്തിനെതിരെ ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ നടത്തുന്ന യജ്ഞത്തില്‍ എല്ലാവരും പങ്കാളികളാകണമെന്നും മന്ത്രി അഭ്യര്‍ത്ഥിച്ചു. ഭൗമ ദിനത്തില്‍ തന്നെ ശബ്ദമലിനീകരണ ബോധവത്ക്കരണത്തിന് ഐ.എം.എ. തുടക്കമിട്ടത് പ്രത്യേക പ്രാധാന്യം അര്‍ഹിക്കുന്നു. ശബ്ദമലിനീകരണത്തിനെതിരെയുള്ള വലിയൊരു പ്രസ്ഥാനമായി ഇത് മാറട്ടേയെന്നും മന്ത്രി ആശംസിച്ചു.

കേരള സര്‍ക്കാരും ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷനും വിവിധ വിഭാഗങ്ങളുടെ സഹകരണത്തോടെയാണ് ഏപ്രില്‍ 26ന് ഹോണ്‍ വിമുക്ത ദിനം ആചരിക്കുന്നത്. അന്നേദിവസം എല്ലാ വാഹനങ്ങളും ഹോണ്‍ ഒഴിവാക്കണമെന്ന് സര്‍ക്കാര്‍ നിര്‍ദേശം പുറപ്പെടുവിച്ചിട്ടുണ്ട്.

ഹോണ്‍ വിമുക്ത ദിനത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം അന്താരാഷ്ട്ര ശബ്ദ മലിനീകരണ അവബോധ ദിവസമായ ഏപ്രില്‍ 26ാം തീയതി വൈകുന്നേരം 5.30ന് തിരുവനന്തപുരം മാസ്‌കറ്റ് ഹോട്ടലില്‍ വച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിക്കും.

Leave a Reply