Home » നമ്മുടെ കോഴിക്കോട് » കോഴിക്കോട് പൾസ് » കോഴിക്കോട് നഗരത്തില്‍ ഇന്നുകൂടി ഗതാഗത നിയന്ത്രണം

കോഴിക്കോട് നഗരത്തില്‍ ഇന്നുകൂടി ഗതാഗത നിയന്ത്രണം

ഉപരാഷ്ട്രപതി ഹമീദ് അന്‍സാരിയുടെ സന്ദര്‍ശനത്തിന്റെ ഭാഗമായി നഗരത്തിലും പരിസരത്തും പോലീസ് സുരക്ഷ കര്‍ശനമാക്കി. ബസ് സ്റ്റാന്‍ഡ്, റെയില്‍വേസ്റ്റേഷന്‍ തുടങ്ങി പ്രധാനകേന്ദ്രങ്ങളെല്ലാം പോലീസ് നിരീക്ഷണത്തിലാണ്.

ഉപരാഷ്ട്രപതി യാത്ര ചെയ്യുന്ന റൂട്ടില്‍ ഗവ. ഗസ്റ്റ്ഹൗസ്, കാരപ്പറമ്പ്, എരഞ്ഞിപ്പാലം, മലാപ്പറമ്പ് ദേശീയപാത ബൈപാസ്, രാമനാട്ടുകര വഴി കരിപ്പൂര്‍ വിമാനത്താവളം വരെ ട്രയല്‍റണ്‍ നടത്തി.

ഗതാഗത നിയന്ത്രണം ഉള്ള സമയങ്ങളില്‍ പൂളാടിക്കുന്ന് ഭാഗത്തുനിന്നുള്ള വാഹനങ്ങള്‍ മലാപ്പറമ്പിലേക്ക് പ്രവേശിക്കരുത്. പകരം പാവങ്ങാട്- മാനാഞ്ചിറ വഴി പോകണം. ബാലുശേരിയില്‍ നിന്നുള്ള വാഹനങ്ങള്‍ വേങ്ങേരി, മാളിക്കടവ്, കുണ്ടൂപ്പറമ്പ് വഴി ടൗണില്‍ പ്രവേശിക്കണം. കുന്നമംഗലം ഭാഗത്തുനിന്നുള്ള വാഹനങ്ങള്‍ കാരന്തൂര്‍, മെഡിക്കല്‍ കോളജ്, തൊണ്ടയാട് വഴിയാണ് പോകേണ്ടത്. തിരിച്ചുള്ള യാത്രയും ഇതേ റൂട്ടിലാകണം. ഇടിമുഴിക്കല്‍ ഭാഗത്തുനിന്നു വരുന്ന വാഹനങ്ങള്‍ രാമനാട്ടുകര ചുങ്കം, മീഞ്ചന്ത, മാങ്കാവ് വഴിയും കല്ലായി പന്നിയങ്കര വഴിയും ടൗണില്‍ പ്രവേശിക്കണം. ഉപരാഷ്ട്രപതിയുടെ യാത്രാസമയത്തു കൊണ്ടോട്ടി റൂട്ടില്‍ വാഹനഗതാഗതം അനുവദിക്കില്ലെന്നും പോലീസ് അറിയിച്ചു.

Leave a Reply