Home » ലൈഫ് സ്റ്റൈൽ » ടെക്നോളജി » സേവന കേരള: വിവരങ്ങള്‍ നിങ്ങളെ തേടിയെത്തും

സേവന കേരള: വിവരങ്ങള്‍ നിങ്ങളെ തേടിയെത്തും

കോഴിക്കോട് കോർപ്പറേഷന്റെ സേവനങ്ങള്‍ ഇനി നമ്മളെ തേടിയെത്തും, എല്ലാം വിരല്‍ തുമ്പില്‍  കിട്ടുന്ന മലയാളആപ്പ്. സേവന കേരള എന്നാണ് ഈ മൊബൈല്‍ ആപ്ളിക്കേഷന്റെ പേര്. ഗൂഗിള്‍ പ്ളേ സ്റ്റോറില്‍ നിന്ന് ഇത് ഡൌണ്‍ലോഡ് ചെയ്യാം.

സേവനങ്ങളെക്കുറിച്ചും അതിനായുള്ള അപേക്ഷ നല്‍കേണ്ടതിനെക്കുറിച്ചും പൂര്‍ണമായും മലയാളത്തിലുള്ള  ഈ മൊബൈെല്‍ ആപ്പിലൂടെ അറിയാം.
കൌണ്‍സിലിന്റെ വിവരങ്ങള്‍, സേവന സാമൂഹ്യ സുരക്ഷാ പെന്‍ഷനുകളുടെ ഫോറം, സാമൂഹ്യസുരക്ഷാ പദ്ധതികളെക്കുറിച്ചുള്ള വിവരങ്ങള്‍, പുതുതായി വരുന്ന താമസക്കാര്‍ക്കുള്ള വിവരങ്ങള്‍, കോര്‍പറേഷന്‍ പരിധിയിലെ സേവന സ്ഥാപനങ്ങള്‍ എന്നിവ ഇനി വിരല്‍ത്തുമ്പില്‍ ലഭ്യമാകും. ജനങ്ങളുടെ ആവശ്യപ്രകാരം ഡിജിറ്റല്‍ സാങ്കേതിക വിദ്യയിലേക്കുള്ള കോര്‍പറേഷന്റെ ആദ്യ ചുവടുവയ്പ്പാണിത്.
കൌണ്‍സിലര്‍ ടി സി ബിജുരാജിന്റെ നേതൃത്വത്തില്‍ ഐടി വിദഗ്ധന്‍ ജാബിദ് ദനി അടങ്ങുന്ന സംഘമാണ് ഒമ്പതു മാസം കൊണ്ട്  ആപ്പ് വികസിപ്പിച്ചെടുത്തത്.
ആശയവിനിമയത്തിനായി  [email protected] എന്ന ഇ- മെയിലില്‍ ബന്ധപ്പെടാവുന്നതാണ്. മൊബൈല്‍ ആപ്ളിക്കേഷന്‍ മന്ത്രി കെ ടി ജലീല്‍ ഉദ്ഘാടനം ചെയ്തു.
മേയര്‍ തോട്ടത്തില്‍ രവീന്ദ്രന്‍ അധ്യക്ഷനായി. കൌണ്‍സിലര്‍മാരായ എം രാധാകൃഷ്ണന്‍, ടി വി ലളിതപ്രഭ, എം സി അനില്‍ കുമാര്‍, കോര്‍പറേഷന്‍ സെക്രട്ടറി മൃണ്‍മയി ജോഷി എന്നിവര്‍ സംസാരിച്ചു. കൌണ്‍സിലര്‍ ടി സി ബിജുരാജ് വിശദീകരിച്ചു.

Leave a Reply