Home » പ്രകൃതി » പരിസ്ഥിതി » വണ്ട് പണി കൊടുത്തു : കുടുംബം വീടൊഴിഞ്ഞു

വണ്ട് പണി കൊടുത്തു : കുടുംബം വീടൊഴിഞ്ഞു

വണ്ടുകള്‍ കൂട്ടമായി വീട്ടിലെത്തിയത് ഷാജിക്കും  കുടുംബത്തിനും ദുരിതമായി. ശല്യം അസഹ്യമായതോടെ മലയോരത്തെ ഈ കുടുംബം വീടൊഴിഞ്ഞു.
വാണിമേല്‍ പഞ്ചായത്തിലെ നെടുംപറമ്പില്‍ പായിക്കുണ്ട് പാല വീട്ടില്‍ ഷാജിയും കുടുംബവുമാണ് വണ്ടിന്റെ ശല്യം സഹിക്കവയ്യാതെ വീട്ടില്‍നിന്ന് താമസം മാറ്റിയത്.
കഴിഞ്ഞ 21നാണ് വണ്ടുകള്‍ കൂട്ടമായി വീട്ടില്‍ ഇരച്ചുകയറിയത്. ഓലമേഞ്ഞ പഴക്കമുളള വീട് പൂര്‍ണമായി വണ്ടുകള്‍ കൈയടക്കുകയായിരുന്നു.
വീടിനകത്തും പുറത്തും വണ്ടുകള്‍ കാരണം നില്‍ക്കാന്‍ പറ്റാതായി. ഭക്ഷണം പാകംചെയ്യാനോ കഴിക്കാനോ പറ്റാത്ത അവസ്ഥയാണിപ്പോള്‍.
കിടന്നുറങ്ങാന്‍പോലും പറ്റാതായതോടെ ഷാജി, ഭാര്യയും രണ്ട് കുട്ടികളുമടങ്ങുന്ന കുടുംബത്തിന് വീടൊഴിയുകയല്ലാതെ വേറെ രക്ഷയുണ്ടായില്ല.
ആറുദിവസത്തോളം ഷാജിയും  കുടുംബവും ബന്ധുവീട്ടിലാണ് കഴിഞ്ഞിരുന്നത്. വണ്ടിന്റെ മണം ശ്വാസംമുട്ടലുണ്ടാക്കുന്നു. കൂടാതെ വണ്ട് ശരീരത്തില്‍ തട്ടിയാല്‍ അവിടെ പൊള്ളലേല്‍ക്കുകയും ചെയ്യുന്നു. ഒരു മകള്‍ക്ക് ചിക്കന്‍പോക്സ്  പിടിപെട്ടതിനാല്‍ ബന്ധുവീട്ടില്‍ നില്‍ക്കുവാന് ഇപ്പോൾ പ്രയാസമുണ്ട്
ഷാജിയുടെ വീടിനടുത്ത് റബ്ബര്‍ തോട്ടമുണ്ട് അവിടെനിന്നാണ് വണ്ടുകള്‍ എത്തിയതെന്ന്  സംശയിക്കുന്നു. വണ്ടുകളെ കൂട്ടമായി ചാക്കില്‍ ശേഖരിച്ച് പറമ്പില്‍ കത്തിച്ചിട്ടും രക്ഷയില്ലെന്ന്  ഷാജി പറയുന്നു. അടിയന്തരമായി ഷാജിയുടെ കുടുംബത്തെ സഹായിക്കാന്‍ ബന്ധപ്പെട്ടവര്‍ ഇടപെടണമെന്നാണ് ആവശ്യം.ആരോഗ്യ വകുപ്പിനെ വിവരമറിയിച്ചിട്ടുണ്ട്.

Leave a Reply