കോഴിക്കോടിന്റെ തെരുവുകളില്‍ അലഞ്ഞും, ഇടയ്ക്ക് നൃത്തം ചെയ്തും പാട്ടുപാടിയും, പെണ്‍കുട്ടികള്‍ക്ക് വേണ്ടി വാദിക്കുകയാണ് രണ്ട് പെണ്‍കുട്ടികള്‍. ഒറ്റയ്ക്കൊന്നു പുറത്തുപോയാല്‍ ലൈഫേ മിസ് ആവുന്ന കെട്ട കാലത്തെക്കുറിച്ചും, ആണ്‍കുട്ടികള്‍ ചെയ്യുന്ന സാധാരണ കാര്യങ്ങള്‍ പെണ്‍കുട്ടികള്‍ ഓവര്സ്മാര്ട്ടാകുന്നതിനെക്കുറിച്ചും തുടങ്ങി ലെഗ്ഗിംഗ്സ് വിഷയം വരെ ചോദ്യമാക്കിയാണ് പാട്ട്. കോഴിക്കോട് ബീച്ച്, മിഠായിത്തെരുവ്, തുടങ്ങി നഗരത്തിലെ പ്രധാന ഇടങ്ങളെല്ലാം പാട്ടില്‍ ഇടം പിടിച്ചിട്ടുണ്ട്.
ജിയോ ബേബി സംവിധാനം ചെയ്യുന്ന രണ്ട് പെണ്‍കുട്ടികള്‍ എന്ന പുതിയ ചിത്രത്തിലെ പാട്ടിലാണ് സമകാലിക സംഭവങ്ങള്‍ കോര്‍ത്തിണക്കി സമൂഹത്തിനു നേരെ ചോദ്യശരങ്ങളെയ്യുന്നത്. ആറാം ക്ലാസ് വിദ്യാര്‍ത്ഥിനികളായ രണ്ട് പെണ്‍കുട്ടികള്‍ അവരുടെ ചില ആശങ്കകള്‍ പാട്ടിലൂടെ അവതരിപ്പിച്ചിരിക്കുന്നു.
മികച്ച ബാലതാരത്തിനുള്ള സംസ്ഥാന ചലച്ചിത്ര പുരസ്കാരം ലഭിച്ച അന്നാ ഫാത്തിമയും അഞ്ജു കുര്യനുമാണ് ചിത്രത്തില്‍ അഭിനയിച്ചിരിക്കുന്നത്.
വീഡിയോ കാണൂ: