Home » ഇൻ ഫോക്കസ് » പരസ്യ കശാപ്പ്: റിജില്‍ മാക്കുറ്റി ഉള്‍പ്പെടെ എട്ടുപേര്‍ അറസ്റ്റില്‍

പരസ്യ കശാപ്പ്: റിജില്‍ മാക്കുറ്റി ഉള്‍പ്പെടെ എട്ടുപേര്‍ അറസ്റ്റില്‍

കണ്ണൂരില്‍ ബീഫ് ഫെസ്റ്റിന്റെ ഭാഗമായി പരസ്യമായി മാടിനെ അറുത്ത കേസില്‍ യൂത്ത് കോണ്‍ഗ്രസ് നേതാവ് റിജില്‍ മാക്കുറ്റി ഉള്‍പ്പെടെ എട്ടുപേര്‍ അറസ്റ്റില്‍. കണ്ണൂര്‍ സിറ്റി പോലീസ് ആണ് റിജില്‍ മാക്കുറ്റി ഉള്‍പ്പെടെയുള്ളവരെ അറസ്റ്റ് ചെയ്തത്.

വളര്‍ത്തുമൃഗങ്ങളോടുള്ള ക്രൂരത തടയല്‍, അന്യായമായ സംഘംചേരല്‍ തുടങ്ങിയ വകുപ്പുകളാണ് ഇവര്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്. കശാപ്പിനായുള്ള കന്നുകാലി വില്‍പന നിയന്ത്രിച്ച് കേന്ദ്രസര്‍ക്കാര്‍ വിജ്ഞാപനം ഇറക്കിയതിന് എതിരെയാണ് യൂത്ത് കോണ്‍ഗ്രസ് ബീഫ് ഫെസ്റ്റ് സംഘടിപ്പിച്ചത്.ഇതിനായി പരസ്യമായി മാടിനെ അറുത്തത് ദേശീയതലത്തില്‍ വാര്‍ത്തയായിരുന്നു.സംഭവം വിവാദമായതിനെ തുടര്‍ന്ന് യൂത്ത് കോണ്‍ഗ്രസ് കണ്ണൂര്‍ മണ്ഡലം പ്രസിഡന്റായിരുന്ന റിജില്‍ മാക്കുറ്റി ഉള്‍പ്പെടെയുള്ള യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ കോണ്‍ഗ്രസ് സസ്‌പെന്‍ഡ് ചെയ്തിരുന്നു

Leave a Reply