Home » കലാസാഹിതി » 1200 നേത്രദാന പത്രികയുമായി ഒരു പൂജാ വേള; അത്ര ചെറുതല്ല ‘കോയിൻ’ എന്ന ഹ്രസ്വ ചിത്രം

1200 നേത്രദാന പത്രികയുമായി ഒരു പൂജാ വേള; അത്ര ചെറുതല്ല ‘കോയിൻ’ എന്ന ഹ്രസ്വ ചിത്രം

അഭിനേതാക്കളും അണിയറപ്രവർത്തകരും നേത്രദാനത്തിൽ പങ്കാളികളായിക്കൊണ്ടാണ് ‘ടു സൈഡ്സ് ഓഫ് എ സെയിം കോയിൻ’ എന്ന ഹ്രസ്വ ചിത്രത്തിന്റെ ചിത്രീകരണം കോഴിക്കോട്ട് ആരംഭിച്ചത് .കേരളാ ബ്ലൈൻഡ് അസോസിയേഷനുമായി സഹകരിച്ച്‌ കാഴ്ചയില്ലാത്തവർക്കു ഒരു സ്വാന്തനം എന്ന രീതിയിലും നേത്രദാനത്തിന്റെ മഹത്വം ജനങ്ങളിലേക്കെത്തിക്കുക എന്ന ആശയത്തിലും ഹ്രസ്വ ചിത്രത്തിന്റെ പൂജാ വേളയിൽ മുഴുവൻ അഭിനേതാക്കളും പിന്നണി പ്രവർത്തകരും മരണ ശേഷം തങ്ങളുടെ കണ്ണുകൾ ദാനം ചെയ്യുന്ന പത്രികയിൽ ഒപ്പു വച്ചപ്പോൾ കാഴ്ചക്കാരും നേത്രദാനത്തിൽ പങ്കാളികളായി. ഒരു പക്ഷേ ആദ്യമായിട്ടായിരിക്കാം ഒരു സിനിമയുമായി ബന്ധപെട്ട ആളുകൾ മുഴുവൻ നേത്രദാനം ചെയ്തു കൊണ്ട് സമൂഹത്തിന് മാതൃകയാകുന്നത്‌. പൂജാദിവസം ശേഖരിച്ച 1200 ഓളം നേത്രദാന പത്രികകൾ കേരളാ ബ്ലൈൻഡ് അസോസിഷൻ പ്രോഗ്രാം ഡയറക്ടർ ശരത് ചന്ദ്രന് കോയിൻ ക്രൂവിനു വേണ്ടി സുഭിക്ഷ എൽ – ഡോറാഡോ കൈമാറി.

വീടിനുള്ളിൽ പോലും സ്ത്രീകൾ സുരക്ഷിതരല്ലാത്ത ഈ കാലഘട്ടത്തിൽ തെരുവിൽ ജീവിക്കുന്ന സ്ത്രീകൾ അനുഭവിക്കേണ്ടി വരുന്ന പ്രശ്നങ്ങളെ കേരളത്തിൽ നടന്ന ഒരു യഥാർത്ഥ സംഭവത്തെ ആസ്പദമാക്കിയാണു കോയിൻ പ്രേക്ഷരിലേക്കെത്തുന്നത് എബി ജോസഫ്‌ എൽ – ഡോറാഡോ സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങൾക്കു ജീവൻ നല്കുന്നത് UDA 2016നാഷണൽ അവാർഡ് ജേതാവായ തിയേറ്റർ ആർട്ടിസ്‌റ് ഫസ്‌മിൽ സർദാറും നാടക വേദികളിലൂടെ ശ്രദ്ധേയമായ പസ്‌കിയുമാണ്.

നെയിംസ്ലിപ് ആഡ്‌സ് ആൻഡ് മൂവീസിന്റെ ബാനറിൽ ഷമീർ കളത്തിങ്കലാണ് ‘ടു സൈഡ്സ് ഓഫ് എ സെയിം കോയിൻ’ എന്ന ഹ്രസ്വ ചിത്രം നിർമിക്കുന്നത്.കോഴിക്കോട് ബീച്ചിലും പരിസര പ്രദേശങ്ങളിലുമായി ചിത്രത്തിന്റെ ഷൂട്ടിങ് പുരോഗമിക്കുന്നു

Leave a Reply