പ്രതിപക്ഷത്തിന്റെ രാഷ്ട്രപതി സ്ഥാനാർഥി മീരാകുമാർ പിന്തുണ തേടി ഇന്നു തലസ്ഥാനത്തെത്തും. കേരളത്തിൽ എൽഡിഎഫ്– യുഡിഎഫ് പിന്തുണ അവർക്കായതിനാൽ പൊതുവായ കൂടിക്കാഴ്ചയാണു നിശ്ചയിച്ചിരിക്കുന്നത്.
മാസ്കറ്റ് ഹോട്ടലിൽ വൈകിട്ട് ഏഴിന് എംഎൽഎമാരെ കാണും. തുടർന്നു മുഖ്യമന്ത്രി പിണറായി വിജയൻ ഒരുക്കിയ അത്താഴവിരുന്നിലും പങ്കെടുക്കും.