Home » ന്യൂസ് & വ്യൂസ് » രാഷ്​ട്രപതി ഭരണം ഏർപ്പെടുത്താമെന്നത്​ ആർ.എസ്​.എസി​ന്റെ സ്വപ്നം മാത്രമാണ്: കോടിയേരി

രാഷ്​ട്രപതി ഭരണം ഏർപ്പെടുത്താമെന്നത്​ ആർ.എസ്​.എസി​ന്റെ സ്വപ്നം മാത്രമാണ്: കോടിയേരി

കേരളത്തിലെ രാഷ്ട്രീയ ആക്രമണങ്ങള്‍ക്ക് പിന്നില്‍ ആര്‍എസ്എസ് എന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. ആര്‍എസ്എസിന്റെ ആക്രമണം ആസൂത്രിതമാണെന്നും കേരളത്തെക്കുറിച്ച് ബിജെപി തെറ്റായ പ്രചാരണം നടത്തുന്നുവെന്നും കോടിയേരി ആരോപിച്ചു. 250ല്‍ അധികം സിപിഐഎം പ്രവര്‍ത്തകര്‍ ആശുപത്രിയിലാണെന്നും കോടിയേരി വ്യക്തമാക്കി.

കൊലപാതകങ്ങളുടെ പേരിൽ സർക്കാറിനെ പിരിച്ച്​ വിടുകയാണെങ്കിൽ ആദ്യം പിരിച്ചുവിടേണ്ടത് യു.പിയിലെ​ യോഗി ആദിത്യനാഥി​​ന്റെ സർക്കാറിനെയാണെന്നും​ കോടിയേരി പറഞ്ഞു. യു.പിയിൽ യോഗി ആദിത്യനാഥി​​ന്റെ നേതൃത്വത്തിലുള്ള സർക്കാർ അധികാരത്തിലെത്തിയതിന്​ ശേഷം നിരവധി കൊലപാതകങ്ങളാണ്​ നടന്നത്​. ശരാശരി 4,000ത്തിലേറെ കൊലപാതകങ്ങൾ ഒരു വർഷം യു.പിയിൽ നടക്കുന്നുണ്ട്​. യു.പിയുമായി താരത്മ്യം ചെയ്യുമ്പോൾ കേരളത്തിലെ കൊലപാതകങ്ങളുടെ എണ്ണം വളരെ കുറവാണെന്നും കോടിയേരി പറഞ്ഞു.

സർക്കാറിനെ പിരിച്ചുവിട്ട്​ രാഷ്​ട്രപതി ഭരണം ഏർപ്പെടുത്താമെന്നത്​ ആർ.എസ്​.എസി​ന്റെ സ്വപ്നം മാത്രമാണ്​. അത്​ വിലപോകില്ല. അത്തരം ഒാലപാമ്പ്​ കാണിച്ച്​ സി.പി.ഐ.എമ്മിനെ പേടിപ്പിക്കേണ്ട. പിരിച്ച്​ വിട്ട്​ വീണ്ടും തെരഞ്ഞെടുപ്പ്​ നടത്തുകയാണെങ്കിൽ ബി.ജെ.പിക്ക്​ ഉള്ള സീറ്റും നഷ്​ടപ്പെടും. ഒ.രാജഗോപാലിനോട്​ വിരോധമുള്ളവരാണ്​ ഇൗ പ്രചാരണത്തിന്​ പിന്നിലെന്നും കോടിയേരി പരിഹസിച്ചു.

ഗവർണർ പി.സദാശിവവുമായുള്ള മുഖ്യമന്ത്രി പിണറായി വിജയ​​ന്റെ കൂടികാഴ്​ചയിൽ അപാകതയില്ല. ഗവർണർ കാണണമെന്ന്​ ആവശ്യപ്പെട്ടപ്പോൾ മുഖ്യമന്ത്രി പോയി കാണുകയാണ്​ ചെയ്​തത്​. സർക്കാറിന്​ ഗവർണറുമായി നല്ല ബന്ധമാണ്​ ഉള്ളത്​. ഇത്​ തകർക്കാൻ ബി.ജെ.പിയും കോ​ൺഗ്രസും ശ്രമിക്കുന്നുണ്ട്​. ആ കെണിയിൽ പോയി വീഴരുതെന്നാണ്​ സംസ്ഥാന കമ്മിറ്റി തീരുമാനം. കൂടികാഴ്​ചക്ക്​ ശേഷം ഗവർണർ ട്വിറ്ററിലൂടെ നടത്തിയ അഭിപ്രായം ശരിയായില്ലെന്നും ​കോടിയേരി പറഞ്ഞു.

Leave a Reply