Home » ഇൻ ഫോക്കസ് » വേങ്ങരയില്‍ യുഡിഎഫ് സ്ഥാനാര്‍ഥി കെഎന്‍എ ഖാദര്‍

വേങ്ങരയില്‍ യുഡിഎഫ് സ്ഥാനാര്‍ഥി കെഎന്‍എ ഖാദര്‍

വേങ്ങര ഉപതെരഞ്ഞെടുപ്പില്‍ കെഎന്‍എ ഖാദര്‍ യുഡിഎഫ് സ്ഥാനാര്‍ഥിയാകും. പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളാണ് സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിച്ചത്. പാണക്കാട് ചേര്‍ന്ന ലീഗ് പാര്‍ലമെന്ററി യോഗത്തിലാണ് തീരുമാനം. മുസ്ലീംലീഗ് സംസ്ഥാന സെക്രട്ടറി യുഎ ലത്തീഫ് ആണ് സ്ഥാനാര്‍ഥിയെന്നായിരുന്നു നേരത്തെ പുറത്തുവന്ന വാര്‍ത്തകള്‍. എന്നാല്‍പ്രഖ്യാപനം വന്നപ്പോള്‍ കെഎന്‍എ ഖാദറിനാണ് നറുക്കുവീണത്.

അതേസമയം അഡ്വ.യു.എ.ലത്തീഫ് ലീഗ് മലപ്പുറം ജില്ലാ സെക്രട്ടറിയാകും. സ്ഥാനാര്‍ഥി പ്രഖ്യാപനത്തില്‍ ലത്തീഫിന്റെ പേര് മാറി മറിഞ്ഞത് അവസാന നിമിഷത്തിലാണ്. കെഎന്‍എ ഖാദറിന്റെ സമ്മര്‍ദം ഫലിക്കുകയായിരുന്നെന്നാണ് സൂചന.

Leave a Reply