Home » നമ്മുടെ കോഴിക്കോട് » വിലങ്ങാട്-കോഴിക്കോട് മെഡിക്കല്‍ കോളേജ് റൂട്ടിൽ കെ.എസ്.ആര്‍.ടി.സി. സര്‍വീസ് ആരംഭിച്ചു

വിലങ്ങാട്-കോഴിക്കോട് മെഡിക്കല്‍ കോളേജ് റൂട്ടിൽ കെ.എസ്.ആര്‍.ടി.സി. സര്‍വീസ് ആരംഭിച്ചു

വിലങ്ങാട് പാനോത്ത് നിന്ന് കോഴിക്കോട് മെഡിക്കല്‍ കോളേജ് റൂട്ടില്‍ കെ.എസ്.ആര്‍.ടി.സി. ബസ് സര്‍വീസ് ആരംഭിച്ചു. വിലങ്ങാട് മലയോരവാസികളുടെ ഏറെക്കാലത്തെ ആവശ്യമായിരുന്നു ഇത്. വിലങ്ങാട് ആദിവാസി കോളനി വാസികള്‍ അടക്കമുള്ളവര്‍ക്ക് ഇതിന്റെ പ്രയോജനം ലഭിക്കും. ഉത്സവ പ്രതീതിയിലായിരുന്നു ബസിന്റെ ഉദ്ഘാടനം.
ബസിന്റെ ഫ്‌ളാഗ് ഓഫ് കര്‍മ്മം കെ.എസ്.ആര്‍.ടി.സി. ഡയറക്ടര്‍ ബോര്‍ഡ് അംഗം ശിവരാമന്‍ നിര്‍വഹിച്ചു. തുടര്‍ന്ന് നടന്ന പൊതുസമ്മേളനം ജില്ലാ പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍ പേഴ്‌സണ്‍ പി.കെ.സജിത ഉദ്ഘാടനം ചെയ്തു. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഒ.സി.ജയന്‍ അദ്ധ്യക്ഷത വഹിച്ചു. ട്രാന്‍സപോര്‍ട്ട് അതോറിറ്റി മെമ്പര്‍ എം.ആലിക്കോയ, കെ.ചന്തു, മഞ്ഞക്കുന്ന് അല്‍ഫോന്‍സ, ചര്‍ച്ച് വികാരി ഫാദര്‍ ജോസഫ്, ടി.ജെ.വര്‍ഗീസ്, എം.കെ.മജീദ്, രാജു അലക്‌സ്, കെ.ടി.ബാബു, ബിനീഷ് നാഗത്തിങ്കല്‍, ജോണി മുലക്കുന്നേല്‍, ആന്റണി ഈരൂരി, അനീസ് എം.സി, കെ.വി.ജോബ്, പുത്തൂര്‍ പദ്മനാഭന്‍, കരിമ്പില്‍ ദിവാകരന്‍, ജലീല്‍ ചാലിക്കണ്ടി, കെ.എസ്.ആര്‍.ടി.സി. സോണല്‍ ഓഫീസര്‍ മനോജ്കുമാര്‍, ഇന്‍സ്‌പെക്ടര്‍ മധു, ഡിപ്പോ മാനേജര്‍ ഉസ്മാന്‍ എന്നിവര്‍ പ്രസംഗിച്ചു. ജോര്‍ജ് മണിമല നന്ദി പറഞ്ഞു.

Leave a Reply