Home » നമ്മുടെ കോഴിക്കോട് » ബേപ്പൂര്‍-മലാപ്പറമ്പ് നാലുവരിപ്പാതയ്ക്ക് കേന്ദ്രാനുമതി

ബേപ്പൂര്‍-മലാപ്പറമ്പ് നാലുവരിപ്പാതയ്ക്ക് കേന്ദ്രാനുമതി

ഭാരത് മാല പദ്ധതിയില്‍ ഉള്‍പ്പെടുത്താന്‍ കേന്ദ്രമന്ത്രിസഭ അനുമതി നല്‍കിയ 57 റോഡുകളില്‍ ബേപ്പൂര്‍ തുറമുഖം മുതല്‍ മലാപ്പറമ്പ് ജങ്ഷന്‍വരെയുള്ള നാലുവരിപ്പാതയും. സംസ്ഥാന പൊതുമരാമത്തു വകുപ്പാണ് പദ്ധതി നടപ്പാക്കുക.. യഥാക്രമം 61 കോടി രൂപയും 50 കോടി രൂപയുമാണ് നിര്‍മാണച്ചെലവ്. രണ്ട് പദ്ധതി നിര്‍ദേശ റിപ്പോര്‍ട്ടും പൂര്‍ത്തിയായി.
ബേപ്പൂര്‍ തുറമുഖംമുതല്‍ മലാപ്പറമ്പ് ജങ്ഷന്‍വരെയുള്ള 18.4 കിലോമീറ്റര്‍ പാതയുടെ വിശദമായ പദ്ധതി നിര്‍ദേശം (ഡി.പി.ആര്‍.) തയ്യാറായിട്ടില്ല. 400 കോടി രൂപയാണ് മതിപ്പുചെലവ്. ഡി.പി.ആര്‍. ആറുമാസംകൊണ്ട് തയ്യാറാക്കുമെന്ന് മന്ത്രിസഭാ തീരുമാനത്തിനുശേഷം ഷിപ്പിങ് മന്ത്രാലയ ഉദ്യോഗസ്ഥരുമായി ചര്‍ച്ചനടത്തിയ എം.കെ. രാഘവന്‍ എം.പി. അറിയിച്ചു. നേരത്തേ മന്ത്രി നിതിന്‍ ഗഡ്കരിക്ക് നിവേദനം നല്‍കുകയും കേന്ദ്രത്തില്‍ സമ്മര്‍ദം ചെലുത്തുകയും ചെയ്തതിനെത്തുടര്‍ന്നാണ് പദ്ധതി അംഗീകരിച്ചത്.
ബേപ്പൂര്‍ തുറമുഖത്തുനിന്നു തുടങ്ങി ഗോതീശ്വരം, മാറാട്, പയ്യാനക്കല്‍, കോതി, കോഴിക്കോട് ബീച്ച്, പണിക്കര്‍ റോഡ്, എരഞ്ഞിപ്പാലം വഴിയാണ് നിര്‍ദിഷ്ട റോഡ് കടന്നുപോകുന്നത്. ഇതില്‍ ബീച്ച് റോഡില്‍നിന്ന് എരഞ്ഞിപ്പാലംവരെ 2.9 കിലോമീറ്റര്‍ നാലുവരി മേല്‍പ്പാലവും ഉള്‍പ്പെടുന്നു. പദ്ധതിക്ക് മന്ത്രിസഭ അനുമതിനല്‍കിയെങ്കിലും അത് ആരാണ് ഏറ്റെടുത്ത് നടപ്പാക്കുകയെന്ന് വ്യക്തമായിട്ടില്ല.

Leave a Reply