Home » നമ്മുടെ കോഴിക്കോട് » സൗത്ത് ബീച്ച് സൗന്ദര്യവൽക്കരണം ജനുവരിയോടുകൂടി പൂർത്തിയാകും

സൗത്ത് ബീച്ച് സൗന്ദര്യവൽക്കരണം ജനുവരിയോടുകൂടി പൂർത്തിയാകും

സൗത്ത് ബീച്ച് സൗന്ദര്യവൽക്കരണം ജനുവരിയോടുകൂടി പൂർത്തിയാകും. ഇനി ഇന്റര്‍ലോക്ക് പതിക്കലും മറ്റുമായ ചെറിയ പണികള്‍ മാത്രമാണ് ബാക്കിയുള്ളത്
വിനോദസഞ്ചാര വകുപ്പിനുവേണ്ടി ഹാര്‍ബര്‍ എന്‍ജിനിയറിങ് വിഭാഗമാണ് സൗത്ത് ബീച്ചിന്റെ സൗന്ദര്യവല്‍ക്കരണം ഏറ്റെടുത്തിരിക്കുന്നത്. തുറമുഖ വകുപ്പിന്റെ അനുമതിയോടെയാണ് പ്രവര്‍ത്തനം. 3.85 കോടി രൂപയുടെ നിര്‍മാണ പ്രവര്‍ത്തനങ്ങളാണ് നടക്കുന്നതെന്ന് ഹാര്‍ബര്‍ എന്‍ജിനിയറിങ് വിഭാഗം അറിയിച്ചു.
2016 ജൂണിലാണ് പ്രവര്‍ത്തനം തുടങ്ങിയത്. സൗത്ത് കടല്‍പ്പാലത്തിന് തെക്കുഭാഗത്തുനിന്ന് 800 മീറ്ററോളം നീളത്തിലും 10 മീറ്റര്‍ വീതിയിലുമാണ് മോടികൂട്ടല്‍ നടക്കുന്നത്്. 330 മീറ്റര്‍ നീളത്തില്‍ കടലിനോടു ചേര്‍ന്ന് നിര്‍മിച്ച നടപ്പാതയാണ് ഇതില്‍ പ്രധാനം.
കടലിലേക്ക് ഇറങ്ങിനില്‍ക്കുന്ന വൃത്താകൃതിയിലുള്ള നാല് വ്യൂ പോയിന്റുകള്‍, മഴയും വെയിലും ഏല്‍ക്കാതിരിക്കാനുള്ള ഷെല്‍ട്ടറുകള്‍, വിവിധ രൂപത്തിലുള്ള ഇരിപ്പിടങ്ങള്‍, കടലിലേക്കിറങ്ങാനുള്ള പടവുകള്‍ എന്നിവയെല്ലാം നിര്‍മിച്ചിട്ടുണ്ട്. ഒപ്പം സംരക്ഷണത്തിനായി ചുറ്റുമതിലും നിര്‍മിച്ചിട്ടുണ്ട്.

Leave a Reply