Home » നമ്മുടെ കോഴിക്കോട് » ചുരത്തില്‍ ഇന്നുമുതല്‍ ‘നോ പാര്‍ക്കിങ്’

ചുരത്തില്‍ ഇന്നുമുതല്‍ ‘നോ പാര്‍ക്കിങ്’

താമരശ്ശേരി ചുരത്തില്‍ ഇന്നുമുതല്‍ വാഹനങ്ങള്‍ നിര്‍ത്താനാകില്ല. ചുരത്തില്‍ വാഹനങ്ങള്‍ നിര്‍ത്തിയിട്ട് മാലിന്യങ്ങള്‍ നിക്ഷേപിക്കുന്നത് പതിവായതോടെയാണ് പാര്‍ക്കിംഗ് നിരോധിക്കാന്‍ തീരുമാനിച്ചത്. നിരോധനം നിലവില്‍ വന്നാല്‍ വൈത്തിരി ഭാഗത്ത് വാഹനങ്ങള്‍ നിര്‍ത്തിയിടേണ്ടി വരും. പാര്‍ക്കിംഗ് നിരോധിക്കുന്നതോടെ ചുരത്തിലെ ഗതാഗതം കൂടുതല്‍ സുഗമമാകും എന്നാണ് വിലയിരുത്തുന്നത്.
ലക്കിടിയില്‍ വാഹനപാര്‍ക്കിംഗിന് സൗകര്യം നല്‍കി വ്യൂപോയിന്റിലേക്ക് സഞ്ചാരികള്‍ക്ക് നടന്നുപേകാനുള്ള സൗകര്യം ഉണ്ടാക്കും. ചുരത്തിലുടെ അമിതഭാരം കയറ്റിവരുന്ന വാഹനങ്ങള്‍ക്കെതിരേ നടപടി സ്വീകരിക്കാനും തീരുമാനിച്ചിട്ടുണ്ട്.
വയനാട്, കോഴിക്കോട് ജില്ലകളിലെ കളക്ടര്‍മാരും ജനപ്രതിനിധികളും അടക്കം ചേര്‍ന്ന യോഗത്തിലാണ് പാര്‍ക്കിംഗ് നിരോധിക്കാന്‍ തീരുമാനിച്ചത്. ചുരത്തില്‍ പ്രത്യേകിച്ച് ഒന്‍പതാം വളവില്‍ ഉത്സവകാലങ്ങളിലും അവധി ദിവസങ്ങളിലും വാഹനങ്ങള്‍ പാര്‍ക്കു ചെയ്തുണ്ടാക്കുന്ന ഗതാഗത തടസം നീങ്ങുന്നതിന് തീരുമാനം ഒരുപരിധി വരെ സഹായകമാകും.

Leave a Reply