Home » നമ്മുടെ മലപ്പുറം » കേരളത്തില്‍ നിര്‍ബന്ധിത മതപരിവര്‍ത്തനമില്ലെന്ന് എം.സി.ജോസഫൈന്‍

കേരളത്തില്‍ നിര്‍ബന്ധിത മതപരിവര്‍ത്തനമില്ലെന്ന് എം.സി.ജോസഫൈന്‍

കേരളത്തില്‍ നിര്‍ബന്ധിത മതപരിവര്‍ത്തനമില്ലെന്നേ് സംസ്ഥാന വനിതാ കമ്മീഷന്‍ അധ്യക്ഷ എം.സി.ജോസഫൈന്‍. കേരളത്തിലെ സാഹചര്യം അറിയാതെയാണ് ദേശീയ വനിതാ കമ്മീഷന്‍ അധ്യക്ഷയുടെ പരാമര്‍ശം. രേഖ ശര്‍മയുടെ പരാമര്‍ശം രാഷ്ട്രീയ ലക്ഷ്യങ്ങളോടെയാണെന്ന് സംശയിക്കുന്നതായും ജോസഫൈന്‍ പറഞ്ഞു.

മനുഷ്യാവകാശ ലംഘനം നടന്നിട്ടുണ്ടോ എന്ന കാര്യം കോടതിയില്‍ എത്തുമ്പോള്‍ വ്യക്തമാകും. ഹാദിയ വിഷയത്തില്‍ ദേശീയ വനിതാ കമ്മീഷന്‍ അധ്യക്ഷയുടെ പരാമര്‍ശം അനൗചിത്യമാണെന്നും ജോസഫൈന്‍ പറഞ്ഞു.

ലവ് ജിഹാദ് അല്ല നിര്‍ബന്ധിത മത പരിവര്‍ത്തനമാണ് കേരളത്തില്‍ നടക്കുന്നതെന്ന് ദേശീയ വനിതാ കമ്മീഷന്‍ രേഖ ശര്‍മ ഇന്നലെ പറഞ്ഞിരുന്നു. ഹാദിയക്ക് സുരക്ഷാ ഭീഷണിയില്ലെന്നും രേഖ ശര്‍മ പറഞ്ഞിരുന്നു.. അവള്‍ സന്തോഷവതിയാണ്. നവംബര്‍ 27 ആകാന്‍ അവള്‍ കാത്തിരിക്കുകയാണ്. വൈക്കത്തെ വീട്ടിലെത്തി ഹാദിയയെ നേരില്‍ കണ്ടതിന് ശേഷമായിരുന്നു രേഖയുടെ പ്രതികരണം.

Leave a Reply