Home » ഇൻ ഫോക്കസ് » 22-ാമത് അന്താരാഷ്ട്ര ചലച്ചിത്രമേള: ഡെലിഗേറ്റ് രജിസ്‌ട്രേഷന്‍ നവംബര്‍ 10ന് ആരംഭിക്കും

22-ാമത് അന്താരാഷ്ട്ര ചലച്ചിത്രമേള: ഡെലിഗേറ്റ് രജിസ്‌ട്രേഷന്‍ നവംബര്‍ 10ന് ആരംഭിക്കും

22ാമത് അന്താരാഷ്ട്ര ചലച്ചിത്രമേള 2017 ഡിസംബര്‍ 8 മുതല്‍ 15 വരെ തിരുവനന്തപുരത്ത് നടക്കും. ഡിസംബര്‍ എട്ടിന് വൈകീട്ട് നിശാഗന്ധിയില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ മേള ഉദ്ഘാടനംചെയ്യും. ബംഗാളിനടി മാധവി മുഖര്‍ജി മുഖ്യാതിഥിയായിരിക്കും. ഡെലിഗേറ്റ് രജിസ്‌ട്രേഷന്‍ നവംബര്‍ 10ന് ആരംഭിക്കും.
ഡെലിഗേറ്റ് ഫീ ഇത്തവണ 650 രൂപയായി വര്‍ധിപ്പിച്ചിട്ടുണ്ട്. വിദ്യാര്‍ത്ഥികള്‍ക്ക് 350 രൂപയാണ് ഫീസ്. 14 തിയറ്ററുകളിലാണ് ഇത്തവണ പ്രദര്‍ശനം. സുരക്ഷാ കാരണങ്ങളാലും തിയറ്ററുകള്‍ മുന്നോട്ടുവെച്ച നിബന്ധന പ്രകാരവും സീറ്റുകളുടെ എണ്ണത്തിന് അനുസരിച്ചു മാത്രമേ തിയറ്ററുകളില്‍ പ്രവേശനം അനുവദിക്കുകയുള്ളൂ. 14 തിയറ്ററുകളിലായി 8048 സീറ്റുകളാണുള്ളത്. പരമാവധി 10,000 പാസുകള്‍ മാത്രമേ വിതരണംചെയ്യുകയുള്ളൂ. പൊതുവിഭാഗത്തില്‍ 7000, വിദ്യാര്‍ഥികള്‍ക്കും സിനിമ, ടി.വി പ്രൊഫഷനലുകള്‍ക്കും 1000 വീതം, മീഡിയക്കും ഫിലിംസൊസൈറ്റി അംഗങ്ങള്‍ക്കും 500 വീതം എന്നിങ്ങനെയാണ് പാസ് നിശ്ചയിച്ചിരിക്കുന്നത്. പൊതുവിഭാഗത്തില്‍ ചലച്ചിത്ര സമീക്ഷയുടെ വരിക്കാര്‍ക്ക് മുന്‍ഗണനയുണ്ടാകും.

നിശ്ചിത തീയതികളില്‍ ആദ്യം പണമടയ്ക്കുന്നവര്‍ക്ക് മാത്രമേ രജിസ്‌ട്രേഷന്‍ ലഭിക്കുകയുള്ളൂ. www.iffk.in എന്ന വെബ്‌സൈറ്റില്‍ Apply for the Event എന്ന ലിങ്കില്‍ ക്‌ളിക്ക് ചെയ്ത് പണമടച്ചാല്‍ മാത്രമേ ഡെലിഗേറ്റ് രജിസ്‌ട്രേഷന്‍ പൂര്‍ത്തിയാവുകയുള്ളൂ. നേരത്തെ പ്രതിനിധികളായി രജിസ്റ്റര്‍ ചെയ്തിട്ടുള്ളവര്‍ക്ക് പഴയ യൂസര്‍നെയിമും പാസ്വേഡും ഉപയോഗിച്ച് രജിസ്റ്റര്‍ ചെയ്യാവുന്നതാണ്. ഓണ്‍ലൈന്‍ വഴിയും അക്ഷയ ഇ-കേന്ദ്രങ്ങള്‍ വഴിയും പണമടയ്ക്കാം.

താഴെ പറയുന്ന തീയതികളിലാണ് വിവിധ വിഭാഗങ്ങളുടെ ഡെലിഗേറ്റ് രജിസ്‌ട്രേഷന്‍:
താഴെ പറയുന്ന തീയതികളിലാണ് വിവിധ വിഭാഗങ്ങളുടെ ഡെലിഗേറ്റ് രജിസ്‌ട്രേഷന്‍:
വിദ്യാര്‍ത്ഥികള്‍: നവംബര്‍ 10 മുതല്‍ 12 വരെ
പൊതുവിഭാഗം: 13 മുതല്‍ 15 വരെ
സിനിമ, ടി.വി പ്രൊഫഷനലുകള്‍: 16 മുതല്‍ 18 വരെ
ഫിലിംസൊസൈറ്റി പ്രവര്‍ത്തകര്‍: 19 മുതല്‍ 21 വരെ
മീഡിയ: 22 മുതല്‍ 24 വരെ

Leave a Reply