Home » ന്യൂസ് & വ്യൂസ് » തോമസ് ചാണ്ടിയുടെ രാജി ഉടന്‍ തീരുമാനമുണ്ടാകില്ലെന്ന് എന്‍സിപി

തോമസ് ചാണ്ടിയുടെ രാജി ഉടന്‍ തീരുമാനമുണ്ടാകില്ലെന്ന് എന്‍സിപി

മന്ത്രി തോമസ് ചാണ്ടിയുടെ രാജി സംബന്ധിച്ച വിഷയം നാളെ നടക്കാനിരിക്കുന്ന എന്‍സിപി സംസ്ഥാന സമിതി യോഗത്തില്‍ ചര്‍ച്ച ചെയ്യില്ലെന്ന് എന്‍സിപി സംസ്ഥാന പ്രസിഡന്റ് ടിപി പീതാംബരന്‍ മാസ്റ്റര്‍. നാളത്തെ യോഗം ഒരുമാസം മുന്‍പ് തീരുമാനിച്ചതാണ്. ആ യോഗത്തിന്റെ അജണ്ട മന്ത്രിയുടെ രാജിയല്ല. എന്നാല്‍ ആവശ്യമെങ്കില്‍ തോമസ് ചാണ്ടി വിഷയം ചര്‍ച്ച ചെയ്യും. ഈ വിഷയത്തില്‍ അന്തിമ തീരുമാനം കേന്ദ്ര നേതൃത്വത്തിനാണെന്നും രണ്ട് ദിവസം കൊണ്ട് രാജി സംബന്ധിച്ച തീരുമാനം അറിയിക്കണമെന്ന് എല്‍ഡിഎഫ് അറിയിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
കളക്ടറുടെ റിപ്പോര്‍ട്ടിന്‍മേല്‍ നിയമനടപടി സ്വീകരിക്കാനാണ് എല്‍ഡിഎഫ് മുഖ്യമന്ത്രിയെ ചുമതലപ്പെടുത്തിയിരിക്കുന്നത്. സിപിഐയും ജനതാദള്‍ എസുമാണ് തോമസ് ചാണ്ടി രാജിവയ്ക്കണമെന്ന് നിലപാട് എടുത്തത്. മുന്നണിയിലെ മറ്റ് കക്ഷികള്‍ക്ക് ഈ അഭിപ്രായം ഉണ്ടായിരുന്നില്ല.

Leave a Reply