Home » ന്യൂസ് & വ്യൂസ് » രാജി സന്നദ്ധത അറിയിച്ച് തോമസ് ചാണ്ടി

രാജി സന്നദ്ധത അറിയിച്ച് തോമസ് ചാണ്ടി

രാജിസന്നദ്ധത അറിയിച്ച് ഗതാഗതമന്ത്രി തോമസ് ചാണ്ടി. ഉപാധികളോടെ രാജിവെക്കാമെന്ന് മന്ത്രിസഭാ യോഗത്തെ അറിയിച്ചു. തോമസ് ചാണ്ടി തല്‍ക്കാലത്തേക്ക് മാറിനില്‍ക്കാമെന്ന് എന്‍സിപി അറിയിച്ചു.

സിപിഐ മന്ത്രിസഭാ യോഗം ബഹിഷ്‌കരിച്ച സാഹചര്യത്തിലാണ് മനംമാറ്റം. മന്ത്രിസഭാ യോഗം പൂര്‍ത്തിയായി. പ്രതിഷേധത്തിനിടയിലും തോമസ് ചാണ്ടി മന്ത്രിസഭാ യോഗത്തില്‍ പങ്കെടുത്തു. 10.30ന് മുഖ്യമന്ത്രി പിണറായി വിജയന്‍ മാധ്യമങ്ങളെ കാണും.

തോമസ് ചാണ്ടി മന്ത്രിസഭാ യോഗത്തില്‍ പങ്കെടുത്തതില്‍ പ്രതിഷേധിച്ചാണ് സിപിഐ മന്ത്രിമാര്‍ മന്ത്രിസഭാ യോഗം ബഹിഷ്കരിച്ചത്. മന്ത്രി ഇ.ചന്ദ്രേശഖരന്റെ ഓഫീസില്‍ സമാന്തര യോഗം ചേരുകയായിരുന്നു. തോമസ് ചാണ്ടിയുടെ രാജിയില്‍ പിന്നോട്ടില്ലെന്ന നിലപാടില്‍ ഉറച്ചു നില്‍ക്കുകയാണ് സിപിഐ.

തോമസ് ചാണ്ടി ഗതാഗതമന്ത്രി സ്ഥാനം രാജി വെക്കുന്നതാണ് നല്ലതെന്ന് മുഖ്യമന്ത്രി തോമസ് ചാണ്ടിയെ അറിയിച്ചു. എന്നാല്‍ ഹൈക്കോടതിയില്‍ നിന്ന് വിധി പകര്‍പ്പ് വരും വരെ സാവകാശം വേണമെന്ന് തോമസ് ചാണ്ടി മുഖ്യമന്ത്രിയോട് അഭ്യര്‍ഥിച്ചിരുന്നു

വിധി പകര്‍പ്പ് കിട്ടിയ ശേഷം മുഖ്യമന്ത്രി തീരുമാനിക്കുമെന്നാണ് മുഖ്യമന്ത്രിയുമായുള്ള കൂടിക്കാഴ്ചക്ക് ശേഷം തോമസ് ചാണ്ടി പറഞ്ഞത്. എന്നാല്‍ മുഖ്യമന്ത്രി ഒന്നും പ്രതികരിച്ചില്ല.

Leave a Reply