Home » ഇൻ ഫോക്കസ് » തോമസ് ചാണ്ടിക്കെതിരായ നടപടികള്‍ തുടരുമെന്ന് റവന്യൂ മന്ത്രി

തോമസ് ചാണ്ടിക്കെതിരായ നടപടികള്‍ തുടരുമെന്ന് റവന്യൂ മന്ത്രി

തോമസ് ചാണ്ടിക്കെതിരായ നടപടികള്‍ തുടുമെന്ന് റവന്യൂ മന്ത്രി ഇ. ചന്ദ്രശേഖരന്‍. ഇതിനെതിരെ കണ്ണടയ്ക്കുന്ന പരിപാടി സിപിഐയ്ക്കില്ല.
അസാധാരണ നടപടി സിപിഐ എടുത്തത് അസാധാരണ സാഹചര്യത്തിലാണെന്നും മന്ത്രി പറഞ്ഞു.

മന്ത്രിസഭായോഗത്തില്‍ നിന്നും സിപിഐ വിട്ടുനിന്നതിന്റെ കാരണം നിരത്തി ജനയുഗം മുഖപ്രസംഗത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്. അസാധാരണ സാഹചര്യമാണ് അസാധാരണമായ നടപടിക്ക് സിപിഐയെ നിര്‍ബന്ധിതമാക്കിയതെന്നും അത് പ്രതീക്ഷിച്ച ഫലപ്രാപ്തിയിലേക്കാണ് കേരള രാഷ്ട്രീയത്തെ നയിച്ചതെന്നും ചീഫ് എഡിറ്റര്‍ കൂടിയായ സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ എഡിറ്റോറിയലില്‍ വ്യക്തമാക്കുന്നു.

‘അസാധാരണ നടപടി അനിവാര്യമാക്കിയ അസാധാരണ സാഹചര്യം’ എന്ന തലക്കെട്ടിലാണ് ലേഖനം പ്രസിദ്ധീകരിച്ചിരിക്കുന്നത്.

കായല്‍കയ്യേറ്റ വിവാദത്തില്‍ കുടുങ്ങിയ തോമസ് ചാണ്ടിക്കൊപ്പം മന്ത്രിസഭായോഗത്തില്‍ പങ്കെടുക്കാനാകില്ലെന്ന നിലപാട് വ്യക്തമാക്കി സിപിഐയുടെ നാല് മന്ത്രിമാര്‍ ഇന്നലെ മന്ത്രിസഭായോഗത്തില്‍ നിന്നും വിട്ടു നിന്നിരുന്നു. ഇതിനെ അസാധാരണ നടപടിയെന്നായിരുന്നു മുഖ്യമന്ത്രി പിണറായി വിജയന്‍ വിശേഷിപ്പിച്ചത്. മന്ത്രിസഭയുടെ കൂട്ടുത്തരവാദിത്വം നഷ്ടമായെന്ന ഹൈക്കോടതി പരാമര്‍ശത്തിന് പിന്നാലെ സിപിഐ മന്ത്രിമാരുടെ നീക്കം എല്‍ഡിഎഫ് സര്‍ക്കാരിനെ വെട്ടിലാക്കുകയും തോമസ് ചാണ്ടിയുടെ രാജിയിലേക്കും നയിച്ചിരുന്നു. ഈ സംഭവങ്ങളെയാണ് സിപിഐ സെക്രട്ടറി എഡിറ്റോറിയലില്‍ പരമാര്‍ശവിധേയമാക്കുന്നത്.

Leave a Reply