Home » ന്യൂസ് & വ്യൂസ് » തലയ്ക്ക് സ്ഥിരതയുള്ളവര്‍ കോണ്‍ഗ്രസിനൊപ്പം പോകില്ല; കാനം

തലയ്ക്ക് സ്ഥിരതയുള്ളവര്‍ കോണ്‍ഗ്രസിനൊപ്പം പോകില്ല; കാനം

കോണ്‍ഗ്രസ് ബന്ധം വേണ്ടെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. തലയ്ക്ക് സ്ഥിരതയുള്ളവര്‍ കോണ്‍ഗ്രസിനൊപ്പം പോകില്ലെന്നും കാനം പറഞ്ഞു.

കുറിഞ്ഞി വിഷയത്തില്‍ റവന്യൂ-വനം വകുപ്പുകള്‍ തമ്മില്‍ തര്‍ക്കമില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കഴിഞ്ഞ ദിവസം സിപിഐയെ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ യുഡിഎഫിലേക്ക് സ്വാഗതം ചെയ്തിരുന്നു. ഇതിനുള്ള മറുപടിയാണ് കാനം നല്‍കിയിരിക്കുന്നത്. സിപിഐക്ക് യുഡിഎഫിലേക്കുള്ള വാതില്‍ തുറന്നു കിടക്കുകയാണെന്നാണ് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ പറഞ്ഞത്. ഇന്നല്ലെങ്കില്‍ നാളെ ഒരുമിച്ച് പ്രവര്‍ത്തിക്കാന്‍ കഴിയട്ടെ എന്നും കെ പ്രകാശ് ബാബുവിന്റെ സാന്നിധ്യത്തില്‍ അദ്ദേഹം പ്രസ്താവിച്ചിരുന്നു.

റവന്യൂ മന്ത്രിയുടെ തീരുമാനത്തില്‍ തനിക്ക് പൂര്‍ണ യോജിപ്പാണുള്ളത്. ഭൂമി വിഷയത്തില്‍ ഭരണ പ്രതിപക്ഷ വ്യത്യാസമില്ലാതെ ഒരുമിച്ച് മുന്നേറണം. പാവപ്പെട്ടവര്‍ക്കായി ഒരുമിച്ച് പൊരുതാന്‍ കേരളം അനുവദിക്കട്ടെയെന്നാണ് ആഗ്രഹം. കേരളം കണ്ട മികച്ച മുഖ്യമന്ത്രിയായിരുന്നു അച്യുതമേനോന്‍. അച്യുതമേനോന്‍ കാലഘട്ടം കേരളത്തിന്റെ സുവര്‍ണ കാലമായിരുന്നുവെന്നും തിരുവഞ്ചൂര്‍ കൂട്ടിച്ചേര്‍ത്തു.

നേരത്തെ തോമസ് ചാണ്ടിയുടെ രാജിയുമായി ബന്ധപ്പെ് സിപിഐ-സിപിഎം തര്‍ക്കം രൂക്ഷമായിരുന്നു. ചാണ്ടി പങ്കെടുക്കുന്ന മന്ത്രിസഭാ യോഗത്തില്‍ നിന്ന് സിപിഐ മന്ത്രിമാര്‍ വിട്ടു നിന്നത് പ്രശ്‌നങ്ങള്‍ക്ക് ഇടയാക്കിയിരുന്നു. ഇതിനെതിരെ മുഖ്യമന്ത്രി പരസ്യമായി രംഗത്തെത്തുകയും ചെയ്തു. സിപിഐയുടെ ഈ ഇടയലാണ് ഇപ്പോള്‍ യുഡിഎഫിലേക്ക് തിരുവഞ്ചൂര്‍ ക്ഷണിക്കാന്‍ കാരണമായിരിക്കുന്നത്.

Leave a Reply