Home » ഇൻ ഫോക്കസ് » ഐഎഫ്എഫ്‌കെ: പൊതുവിഭാഗത്തിനായി 1000 ഡെലിഗേറ്റ് പാസുകള്‍ കൂടി; രജിസ്‌ട്രേഷന്‍ ഡിസംബര്‍ 4ന്

ഐഎഫ്എഫ്‌കെ: പൊതുവിഭാഗത്തിനായി 1000 ഡെലിഗേറ്റ് പാസുകള്‍ കൂടി; രജിസ്‌ട്രേഷന്‍ ഡിസംബര്‍ 4ന്

ചലച്ചിത്ര പ്രേമികളുടെ അഭ്യര്‍ത്ഥന മാനിച്ച് പൊതുവിഭാഗത്തിനായി 1000 ഡെലിഗേറ്റ് പാസുകള്‍ കൂടി അനുവദിക്കാന്‍ കേരള സംസ്ഥാന ചലച്ചിത്ര അക്കാദമി തീരുമാനിച്ചു. ഇതിനായി 800 സീറ്റുകളുള്ള ഒരു തിയറ്റര്‍ കൂടി പ്രദര്‍ശനത്തിന് സജ്ജമാക്കിയിട്ടുണ്ട്.

പൊതുവിഭാഗത്തിലുള്ളവര്‍ക്ക് ഡിസംബര്‍ 4 തിങ്കളാഴ്ച രാവിലെ 11 മണി മുതല്‍ രജിസ്‌ട്രേഷന്‍ നടത്താം. സംസ്ഥാനത്തെ 2700 ലേറെ വരുന്ന അക്ഷയ ഇകേന്ദ്രങ്ങളിലും രജിസ്‌ട്രേഷന്‍ സൗകര്യം ഉണ്ടായിരിക്കുന്നതാണ്. ഈ വര്‍ഷം രജിസ്‌ട്രേഷന്റെ ആദ്യഘട്ടത്തില്‍ യൂസര്‍ അക്കൗണ്ട് തുറക്കുന്നവര്‍ക്ക് അതേ യൂസര്‍നെയിമും പാസ് വേഡും ഉപയോഗിച്ച് അപേക്ഷിക്കാവുന്നതാണ്. ഓണ്‍ലൈന്‍ വഴിയും അക്ഷയ ഇ കേന്ദ്രങ്ങള്‍ വഴിയും പണമടയ്ക്കാം.

Leave a Reply