Home » നമ്മുടെ കോഴിക്കോട് » റൊണാൾഡീഞ്ഞോ അപകടത്തിൽ നിന്നു രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

റൊണാൾഡീഞ്ഞോ അപകടത്തിൽ നിന്നു രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

നാഗ്ജി ഫുട്ബോള്‍ ടൂര്‍ണ്ണമെന്‍റിന്‍റെ ഉദ്ഘാടനത്തിനായി കോഴിക്കോട്ടെത്തിയ ബ്രസീലിയൻ ഫുട്ബോൾ താരം റൊണാൾഡീഞ്ഞോ അപകടത്തിൽനിന്ന് തലനാരിഴയ്ക്ക് രക്ഷപ്പെട്ടു. നടക്കാവ് ഗവ. ഗേൾസ് ഹയർ സെക്കൻഡറി നടക്കാവ് ഗവ. ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിലെ ചടങ്ങിന് ശേഷം പുറത്തിറങ്ങിയ റൊണാള്‍ഡീഞ്ഞോയുടെ വാഹനത്തിന് മുന്നിലേക്ക് സിഗ്നല്‍ലൈറ്റ് പതിക്കുകയായിരുന്നു. റോഡിന് വശത്ത് സ്ഥാപിച്ചിരുന്ന പ്രവർത്തനരഹിതമായ സിഗ്നൽലൈറ്റാണ് സെക്കൻഡുകളുടെ വ്യത്യാസത്തില്‍ കാറിന് മുന്നിലേക്ക് പതിച്ചത്. കാറിലേക്ക് വീഴാതിരുന്നതിനാൽ വൻ അപകടമാണ് ഒഴിവായത്. സംഭവം സുരക്ഷാവീഴ്ചയല്ലെന്നും ആരാധകരുടെ തിരക്കുകാരണമെന്നും പോലീസ് പറഞ്ഞു.

 

Leave a Reply