Home » നമ്മുടെ മലപ്പുറം » മലപ്പുറം പാസ്‌പോര്‍ട്ട് ഓഫീസ് മാറ്റില്ല

മലപ്പുറം പാസ്‌പോര്‍ട്ട് ഓഫീസ് മാറ്റില്ല

മലപ്പുറം പാസ്പോർട്ട്‌ ഓഫീസ്‌ നിർത്തുന്നതിനെതിരെ പി.കെ. കുഞ്ഞാലിക്കുട്ടി എം.പി നൽകിയ പൊതുതാൽപര്യ ഹര്‍ജി ഹൈക്കോടതി തീർപ്പാക്കി. പാസ്​പോർട്ട്​ ഒാഫീസ്​ പ്രവർത്തനം മലപ്പുറത്ത്​ തുടരാനുള്ള കേന്ദ്രസർക്കാർ ഉത്തരവ്​ രേഖപ്പെടുത്തിയാണ്​ കോടതി നടപടി. 2006ൽ മലപ്പുറത്ത്‌ ആരംഭിച്ച പാസ്പോർട്ട്‌ ഓഫീസ്‌ നിർത്തി പ്രവർത്തനങ്ങൾ കോഴിക്കോട് ഓഫിസിൽ ലയിപ്പിക്കാനുള്ള വിദേശകാര്യമന്ത്രാലയത്തി​ന്റെ നടപടി അസാധുവാക്കണമെന്നാവശ്യപ്പെട്ടാണ്​ കുഞ്ഞാലിക്കുട്ടി ഹര്‍ജി നൽകിയത്‌.

11 വർഷത്തിനുള്ളിൽ 20 ലക്ഷത്തോളം പാസ്പോർട്ട്​ ഈ ഓഫീസിൽ കൈകാര്യം ചെയ്തതായും ഏകദേശം 310 കോടി രൂപ ഈ ഇനത്തിൽ സർക്കാറിന് ലഭിച്ചിട്ടുള്ളതായും ഹര്‍ജിയിൽ ചൂണ്ടിക്കാട്ടിയിരുന്നു. ഇതിനിടെ കഴിഞ്ഞദിവസം മലപ്പുറത്തെ പാസ്​പോർട്ട്​ ഒാഫീസ്​ ഇനിയൊരു ഉത്തരവുവരെ തുടരാൻ മന്ത്രാലയത്തി​ന്റെ ഉത്തരവിറങ്ങി. ഡിസംബർ 31വരെ വാടകകെട്ടിടം തുടരണമെന്ന ഉത്തരവും പിന്നാലെ ഇറങ്ങി. ഇൗ രണ്ട്​ ഉത്തരവുകളും കോടതിയിൽ ഹാജരാക്കിയിരുന്നു. ഇതേത്തുടർന്നാണ്​ ഹര്‍ജി തീർപ്പാക്കിയത്​. മറിച്ച്​ തീരുമാനമുണ്ടാവുകയാണെങ്കിൽ അപ്പോൾ വീണ്ടും സമീപിക്കാമെന്നും കോടതി വ്യക്തമാക്കിയിട്ടുണ്ട്​.

Leave a Reply