ഗര്‍ഭനിരോധന ഉറകളുടെ പരസ്യങ്ങള്‍ ടെലിവിഷന്‍ ചാനലുകളില്‍ പകല്‍ കാണിക്കുന്നതിന് വിലക്ക്. രാവിലെ ആറ് മണി മുതല്‍ രാതി പത്ത് വരെ പരസ്യങ്ങള്‍ പ്രക്ഷേപണം ചെയ്യുന്നതിനാണ് കേന്ദ്ര വാര്‍ത്താവിതരണ മന്ത്രാലയം വിലക്കേര്‍പ്പെടുത്തിയത്. കുട്ടികള്‍ ടിവി കാണുന്ന സമയമാണിതെന്ന കാരണത്താലാണ് വിലക്ക്. ഇത്തരം പരസ്യങ്ങള്‍ രാത്രി പത്ത് മുതല്‍ രാവിലെ ആറ് വരെ മാത്രമേ കാണിക്കാവൂവെന്നും ഉത്തരവില്‍ വ്യക്തമാക്കുന്നു.
