Home » നമ്മുടെ മലപ്പുറം » സ്നേഹാദരവോടെ ജന്മ നാട് : കെ പി സുലൈമാന്‍ ഹാജിക്ക് ഉജ്വല സ്വീകരണം

സ്നേഹാദരവോടെ ജന്മ നാട് : കെ പി സുലൈമാന്‍ ഹാജിക്ക് ഉജ്വല സ്വീകരണം

കോഴിക്കോട്: അമേരിക്കന്‍ സര്‍വകലാശാലയായ കിംഗ്‌സ് യൂണിവേഴ്‌സിറ്റിയുടെ ഡിലിറ്റ് ബിരുദം നേടിയ ഡോ; കെ .പി .സുലൈമാന്‍ ഹാജിക്ക് ജന്മ നാടിന്ട സ്വീകരണം .കൊണ്ടോട്ടി മുതുവല്ലുര്‍ ഈസ്റ്റില്‍ നടന്ന പരിപാടി ടി വി ഇബ്രാഹിം എം ല്‍ എ ഉദ്ഘാടനം ചെയ്തൂ .എ .ഹരീന്ദ്ര നാഥ് മുഖ്യ പ്രഭാഷണം നടത്തി .മുതുവല്ലുര്‍ പഞ്ചായത്ത്‌ പ്രസിഡന്റ്‌ സുധീര്‍ അധ്യക്ഷനായിരുന്നു .സ്വീകരണത്തിന് മുന്നോടിയായി സാംസ്‌കാരിക ഘോഷയാത്ര നടന്നു . പി മോയ്ദീന്‍ കുട്ടി മാസ്റ്റര്‍ സംസാരിച്ചു .

മലപ്പുറം കൊണ്ടോട്ടി കീഴിശ്ശേരി സ്വദേശിയായ ഡോ.സുലൈമാന്‍ ഹാജി സൗദി അറേമ്പ്യയിലെ അഫ്ദാസ് ഇന്റര്‍നാഷണല്‍ സ്‌കൂളിന്റെ ചെയര്‍മാനാണ്.വിവിധ വ്യാപാര മേഖലകളില്‍ പ്രവര്‍ത്തിക്കുന്നതിനൊപ്പം വിദ്യാഭ്യാസ-കാരുണ്യ പ്രവര്‍ത്തനങ്ങളിലുള്ള സംഭാവനകള്‍ പരിഗണിച്ചാണ് കിംഗ്‌സ് യൂണിവേഴ്‌സിറ്റി സുലൈമാന്‍ ഹാജിയെ ഡിലിറ്റിന് പരിഗണിച്ചത്.

മുതുവല്ലൂർ പഞ്ചായത്തിൽ വാർഡ് 8 ൽ കദീജയുടെ ജനമനാ ശാരീരിക വൈകല്യമുള്ള അഞ്ച് വയസ്സുകാരൻ ഹിഷാമിന് കിഴിശ്ശേരി പാലിയേറ്റീവ് കെയർ
അസോസിയേഷൻ പ്രാദേശിക പങ്കാളിത്തത്തോടെ നിർമിച്ച് നൽകുന്ന പാലിയം ഭവനം-3 ന്റെ പ്രവർത്തി ഉതഘാടനം കെ.പി.സുലൈമാൻ ഹാജി നിർവഹിച്ചു.കിഴിശ്ശേരി പാലിയേറ്റിവ് കെയർ അസോസിയേഷൻ നിർമിച്ച് നൽകുന്ന ഈ വീടിന്റെ മുഴുവൻ ചിലവുകളും വഹിക്കുന്നത് Dr സുലൈമാൻ ഹാജിയാണ്.

Leave a Reply