Home » ന്യൂസ് & വ്യൂസ് » പ്രധാനമന്ത്രി ഇന്ന് കേരളത്തിലെത്തും

പ്രധാനമന്ത്രി ഇന്ന് കേരളത്തിലെത്തും

ഓഖി ചുഴലിക്കാറ്റിന്റെ ദുരിതം വിലയിരുത്താന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് കേരളത്തിലെത്തും. മത്സ്യത്തൊഴിലാളികളെ കാണാന്‍ മോദി പൂന്തുറയിലെത്തും. പൂന്തുറ സെയ്ന്റ് തോമസ് സ്‌കൂളില്‍ ദുരിതബാധിതരായ മത്സ്യത്തൊഴിലാളികളുമായി പ്രധാനമന്ത്രി ആശയവിനിമയം നടത്തും. ചൊവ്വാഴ്ച കേരളത്തിലെത്തുമെങ്കിലും ദുരിതബാധിത പ്രദേശങ്ങളില്‍ മോദി എത്തില്ലെന്നായിരുന്നു ആദ്യം അറിയിച്ചിരുന്നത്.

ബി.ജെ.പി. സംസ്ഥാന നേതൃത്വത്തിന്റെ ഇടപെടലിനെത്തുടര്‍ന്നാണ് പൂന്തുറ സന്ദര്‍ശനപരിപാടിയില്‍ ഉള്‍പ്പെടുത്തിയത്. പൂന്തുറയില്‍ നിന്ന് പ്രധാനമന്ത്രി തൈക്കാട് ഗസ്റ്റ് ഹൗസിലെത്തും. അവിടെവെച്ച് മുഖ്യമന്ത്രി, മന്ത്രിമാര്‍, സഭാ പ്രതിനിധികള്‍, ദുരിതമേഖലയില്‍നിന്നുള്ള മത്സ്യത്തൊഴിലാളികള്‍ എന്നിവരുമായി കൂടിക്കാഴ്ച നടത്തും.

ദുരന്തത്തിന്റെ വ്യാപ്തി അവതരിപ്പിക്കാന്‍ ദൃശ്യാവതരണം അടക്കമുള്ള കാര്യങ്ങളാണ് സംസ്ഥാന സര്‍ക്കാര്‍ തയ്യാറാക്കുന്നത്. കേന്ദ്രസഹായം അടിയന്തരമായി ലഭ്യമാക്കണമെന്ന ആവശ്യവും സംസ്ഥാനം മുന്നോട്ടുവയ്ക്കും.

Leave a Reply