Home » നമ്മുടെ മലപ്പുറം » മലപ്പുറം പാസ്‌പോര്‍ട്ട് ഓഫിസിന് പുതുജീവന്‍

മലപ്പുറം പാസ്‌പോര്‍ട്ട് ഓഫിസിന് പുതുജീവന്‍

മലപ്പുറം പാസ്‌പോര്‍ട്ട് ഓഫിസ് അടച്ചു പൂട്ടാനുള്ള തീരുമാനംപുന: പരിശോധിക്കാമെന്നും തൽക്കാലം ആറു മാസത്തേക്ക്‌ ഓഫീസ് അടച്ചു പൂട്ടില്ലെന്നും പ്രവര്‍ത്തനം മലപ്പുറത്ത്‌ തന്നെ തുടരുമെന്നും വിദേശകാര്യ മന്ത്രി സുഷമ സ്വരാജ് ഉറപ്പു നല്‍കിയതായിഎന്നും എം പി പികെ കുഞ്ഞാലിക്കുട്ടിയാണ് ഫേസ്ബുക്കിൽ കുറിച്ചത്

മലപ്പുറം പാസ്‌പോര്‍ട്ട് ഓഫിസിന് പുതുജീവന്‍ ലഭിച്ച വിവരം നിങ്ങളെ സന്തോഷപൂര്‍വം അറിയിക്കുകയാണ്.

മലപ്പുറം മണ്ഡലത്തിലെ എം പിയെന്ന നിലയില്‍ ആദ്യം മുതല്‍ പരിഗണനയിലുള്ള വിഷയമായിരുന്നു റീജണല്‍ പാസ്‌പോര്‍ട്ട് ഓഫിസ് ഇവിടെ നിലനിറുത്തുക എന്നത്. ഓഫീസിനു താഴിടാന്‍ ശ്രമം നടക്കുന്നുവെന്ന് അറിഞ്ഞപ്പോള്‍ മുതല്‍ അതിന് തടയിടാനുള്ള ശ്രമങ്ങള്‍ ആരംഭിച്ചിരുന്നു. വിദേശകാര്യ മന്ത്രിയെ കാര്യങ്ങള്‍ ധരിപ്പിച്ചു, ഓഫിസിന്റെ പ്രാധാന്യം വ്യക്തമാക്കി. പക്ഷേ നിരാശയായിരുന്നു ഫലം.

ഒരു വഴി അടയുമ്പോള്‍ മറ്റൊരു വഴി എന്ന നിലയ്ക്കാണ് നിയമപരമായി വിഷയത്തെ നേരിടാന്‍ ശ്രമിച്ചത്. വിശദീകരണം തേടി ഹൈക്കോടതി കേന്ദ്ര ഗവൺമെന്റിന് നോട്ടീസ്‌ അയച്ചു. അതിനെ തുടർന്ന് ഓഫീസ് പ്രവര്‍ത്തനം ഇനി ഒരു ഉത്തരവ്‌ ഉണ്ടാകുന്നത്‌ വരെ തുടർന്ന് പ്രവർത്തിക്കുവാൻ ഉത്തരവിറങ്ങി . പക്ഷേ അതോടൊപ്പം പാസ്പോർട്ട്‌ ഓഫീസ്‌ നിൽക്കുന്ന കെട്ടിടത്തിന്റെ വാടക്കരാർ ഒരു മാസത്തേക്കു മാത്രം പുതുക്കിയാൽ മതി എന്ന നിർദ്ദേശവുണ്ടായിരുന്നു. ഇത്‌ ഏറെ ആശങ്കപ്പെടുത്തി. കാരണം കേവലം ഒരു മാസത്തേക്ക് മാത്രം പ്രവര്‍ത്തനം നീട്ടാനാണോ ഇങ്ങനെ ഒരു ഉത്തരവ്‌ എന്നതായിരുന്നു ആ ആശങ്ക. ഓഫിസ് ഇവിടെ തന്നെ തുടരുവാനായിരുന്നു ഈ പ്രയത്‌നമെല്ലാം നടത്തിയത്.

ഈ ആവശ്യമുന്നയിച്ച് ഒരിക്കല്‍ കൂടി ഇന്നലെ മുസ്ലിം ലീഗിലെ സഹ എം പിമാരായ ഇ ടി മുഹമ്മദ്‌ ബഷീർ, പി വി അബ്ദുൽ വഹാബ്‌ എന്നിവരോടൊപ്പം വിദേശകാര്യ മന്ത്രി സുഷമ സ്വരാജിനെ സന്ദര്‍ശിച്ചു. കാര്യഗൗരവം ചോരാതെ നിലവിലെ സ്ഥിതി അവരെ ധരിപ്പിച്ചു. അനുകൂലമായ പ്രതികരണമാണ് ലഭിച്ചത്. അടച്ചു പൂട്ടാനുള്ള തീരുമാനം പുന: പരിശോധിക്കാമെന്നും തൽക്കാലം ആറു മാസത്തേക്ക്‌ ഓഫീസ് അടച്ചു പൂട്ടില്ലെന്നും പ്രവര്‍ത്തനം മലപ്പുറത്ത്‌ തന്നെ തുടരുമെന്നും അവര്‍ ഉറപ്പു നല്‍കി.
ഈ പരിശ്രമങ്ങൾക്ക്‌ കരുത്ത്‌ പകർന്ന് കൂടെ നിന്ന എല്ലാവർക്കും നന്ദി രേഖപ്പെടുത്തുന്നു.

Leave a Reply