Home » നമ്മുടെ കോഴിക്കോട് » ക്രിസ്തുമസ്-പുതുവത്സര ആഘോഷം: രാവിലെ മുതൽ രാത്രി 10 വരെ മിഠായിത്തെരുവില്‍ ഗതാഗതനിരോധനം

ക്രിസ്തുമസ്-പുതുവത്സര ആഘോഷം: രാവിലെ മുതൽ രാത്രി 10 വരെ മിഠായിത്തെരുവില്‍ ഗതാഗതനിരോധനം

പുതുവത്സര- ക്രിസ്മസ് ആഘോഷങ്ങളുടെ ഭാഗമായി മിഠായിത്തെരുവില്‍ 24 മുതല്‍ ജനുവരി രണ്ട് വരെ രാവിലെ 10 മുതല്‍ രാത്രി 10 വരെ വാഹന നിരോധനം ഏര്‍പ്പെടുത്തുമെന്ന് കളക്ടര്‍ യു.വി. ജോസ് അറിയിച്ചു.

കളക്ടറുടെ ചേംബറില്‍ ചേര്‍ന്ന റോഡ് സുരക്ഷാ അവലോകന യോഗത്തിലാണ് തീരുമാനം. റോഡ് അപകടങ്ങള്‍ കുറയ്ക്കാന്‍ റോഡ് സുരക്ഷാപരിശോധനാ സ്‌ക്വാഡുകള്‍ ഊര്‍ജിതമാക്കാനും തെരുവ് വിളക്കുകള്‍ അറ്റകുറ്റപ്പണി നടത്താനും കോര്‍പറേഷന്‍ സെക്രട്ടറിക്ക് നിര്‍ദ്ദേശം നല്‍കും.

Leave a Reply