Home » അടുക്കള » പ്രമേഹത്തിനുള്‍പ്പെടെയുള്ള 92 മരുന്നുകള്‍ വിലനിയന്ത്രണ പട്ടികയില്‍ ഉള്‍പ്പെടുത്തി

പ്രമേഹത്തിനുള്‍പ്പെടെയുള്ള 92 മരുന്നുകള്‍ വിലനിയന്ത്രണ പട്ടികയില്‍ ഉള്‍പ്പെടുത്തി

പ്രമേഹത്തിനുള്‍പ്പെടെയുള്ള 92 മരുന്നുകള്‍ കൂടി ഫാര്‍മസ്യൂട്ടിക്കല്‍ പ്രൈസിങ് അതോറിറ്റി (എന്‍പിപിഎ) വിലനിയന്ത്രണ പട്ടികയില്‍ ഉള്‍പ്പെടുത്തി. രണ്ടാംഘട്ട വിലനിയന്ത്രത്തിന്റെ ഭാഗമായാണ് ഇത്. അര്‍ബുദം, പ്രമേഹം, രക്തസമ്മര്‍ദം, അണുബാധ എന്നിവയ്ക്കു ഫലവത്താകുന്ന മരുന്നുകളാണ് പട്ടികയില്‍ ഉള്‍പ്പെടുത്തിയത്.

കഴിഞ്ഞ 18ന് 65 മരുന്നുകളുടെ വില കുറച്ചതിനു പിന്നാലെയാണു ബുധനാഴ്ച 27 എണ്ണം കൂടി വിലനിയന്ത്രണ പട്ടികയില്‍ ചേര്‍ത്തത്. പ്രമേഹം, അണുബാധ, വേദന, ഉയര്‍ന്ന രക്തസമ്മര്‍ദം എന്നിവയ്ക്കുള്ള മരുന്നുകളുടെ വിലയാണ് ആദ്യഘട്ടത്തില്‍ കുറച്ചത്. വേദനസംഹാരികളായ ഡൈക്ലോഫെനാക്, ട്രഡമോള്‍, കൊളെസ്‌ടെറോളിനുള്ള റോസുവസ്റ്റാറ്റിന്‍, പ്രമേഹത്തിനുള്ള വോഗ്ലിബോസ്, മെറ്റ്‌ഫോര്‍മിന്‍ സംയുക്തങ്ങള്‍ രണ്ടാംഘട്ടത്തില്‍ ഉള്‍പ്പെടുത്തി.

17,640 രൂപയായിരുന്ന അര്‍ബുദ ചികില്‍സയ്ക്കുള്ള ‘ബോര്‍ടിസോമിബ്’ ഇന്‍ജക്ഷന്റെ വില 12,500 രൂപയാക്കി കുറച്ചു. എന്നാല്‍ പട്ടികയില്‍ ഉള്‍പ്പെട്ട മരുന്നുകള്‍ക്കു പ്രതിവര്‍ഷം 10% വില വര്‍ധിപ്പിക്കാന്‍ കമ്പനികള്‍ക്ക് അനുമതിയുണ്ട്. ഹെപ്പറ്റൈറ്റിസ് സി രോഗികള്‍ക്കുള്ള സോഫോസ്ബുവിര്‍ വെല്‍പാറ്റാസ്‌വിറിന്റെ വില 15,625 രൂപയായും നിജപ്പെടുത്തിയിട്ടുണ്ട്.

Leave a Reply