സൂഫീപഥങ്ങളിൽ: ആത്മാന്വേഷണത്തിന്റെ അജ്മീർ യാത്ര

|പി പി ഷാനവാസ്| അഹമ്മദാബില്‍ തീവണ്ടിയിറങ്ങുമ്പോഴാണറിഞ്ഞത്, അജ്മീറിലേക്കുള്ള വണ്ടിയെത്താന്‍ വൈകും വരെ കാത്തിരിക്കണം. കൂടെയുള്ളവരില്‍ സ്ത്രീകളടക്കമുള്ള ചിലര്‍ തീവണ്ടിയാപ്പീസിലെ കാത്തിരിപ്പു മുറിയില്‍ വിശ്രമം തേടി. അധ്യാപക സഹോദരങ്ങളായ ഷക്കീറും ഷമീമും കോഴിക്കോട്ടെ വസ്ത്രവ്യാപാരിയായ നാസറളിയനും ചേര്‍ന്ന് ഞങ്ങള്‍ സബര്‍മതീ തീരത്തെ ഗാന്ധീ ആശ്രമം കാണാന്‍ പോയി. അഹമ്മദാബാദിലെ മുഷിഞ്ഞ തെരുവുകളിലൂടെ ഓട്ടോയില്‍ ആശ്രമകവാടത്തിലെത്തി. വേപ്പുമരങ്ങള്‍ തണലൊരുക്കുന്ന പരിസരത്തിന് പ്രത്യേകിച്ചൊന്നും പറയാനുണ്ടായിരുന്നില്ല. ഗാന്ധിജിയുടെ ജീവിത മുഹൂര്‍ത്തങ്ങളും അദ്ദേഹം കടന്നു പോയ രാഷ്ട്രീയ സന്ധികളും മ്യൂസിയത്തില്‍ ഫോട്ടോപകര്‍പ്പുകളായി പ്രദര്‍ശിപ്പിച്ചിട്ടുണ്ട്. പുസ്തകശാലയില്‍ … Continue reading സൂഫീപഥങ്ങളിൽ: ആത്മാന്വേഷണത്തിന്റെ അജ്മീർ യാത്ര