Home » നമ്മുടെ കോഴിക്കോട് » സർഗവേദി എഴുത്തുകൂട്ടം ശിൽപശാല

സർഗവേദി എഴുത്തുകൂട്ടം ശിൽപശാല

കോഴിക്കോട് ജില്ലാ ലൈബ്രറി കൗൺസിൽ വാർഷിക പദ്ധതിയുടെ ഭാഗമായി നടുവണ്ണൂർ രാമുണ്ണി മാസ്റ്റർ ഗ്രന്ഥാലയത്തിന്റെ ആഭിമുഖ്യത്തിൽ സർഗവേദി എഴുത്തുകൂട്ടം ശിൽപശാല നടത്തി. ചിത്രകലാദ്ധ്യാപകൻ കെ. ഐ. വിഷ്ണു നമ്പൂതിരി ഉദ്‌ഘാടനം ചെയ്തു. എൻ.ആലി അദ്ധ്യക്ഷത വഹിച്ചു. കവി ഗഫൂർ കരുവണ്ണൂർ, പി. സബിത ദേവി, കെ. കെ. യൂസഫ് മാസ്റ്റർ, കെ. കെ. സദാനന്ദൻ ഗോർണിക്ക എന്നിവർ ക്ലാസ്സുകൾ നയിച്ചു. എം.എൻ.ദാമോദരൻ സ്വാഗതവും പി.സി.ബാലകൃഷ്ൻ മാസ്റ്റർ നന്ദിയും പറഞ്ഞു. ശിൽപ്പശാല സമാപനത്തിൽ ക്രിസ്തുമസ് ആഘോഷ പരിപാടികൾ നടത്തി. എം. മധുസൂദനൻ, ബി. ജിജീഷ് മോൻ.പി. കെ. ദിനേശൻ, കെ. കെ. ശശികമാർ, വി. പി. സുബൈദ എന്നിവർ നേതൃത്വം നൽകി.

Leave a Reply