Home » നമ്മുടെ കോഴിക്കോട് » നഗരത്തില്‍ ഒന്‍പതിടങ്ങളില്‍ പൊതു ശൗചാലയങ്ങള്‍ വരുന്നു

നഗരത്തില്‍ ഒന്‍പതിടങ്ങളില്‍ പൊതു ശൗചാലയങ്ങള്‍ വരുന്നു

സ്വഛ്ഭാരത് മിഷന്റെയും സംസ്ഥാന ശുചിത്വ മിഷന്റെയും സാമ്പത്തിക സഹായത്തോടെ കോഴിക്കോട് നഗരത്തില്‍ പൊതു ടോയ്ലറ്റ് സമുച്ചയങ്ങള്‍ പണിയുന്നതിനായി സ്ഥലം കണ്ടെത്തി. ഭട്ട് റോഡ് പാര്‍ക്കിനു സമീപം, പാവങ്ങാട് ബസ് സ്റ്റോപ്പിനു സമീപം, എലത്തുര്‍ ബസ്റ്റാന്‍ഡ്, വെങ്ങേരി ട്രാഫിക് ജംഗ്ഷനു സമീപം, സ്റ്റേഡിയം കോര്‍ണര്‍ , സിറ്റി സ്റ്റാന്‍ഡിനു മുന്‍വശം, സൗത്ത് ബീച്ചില്‍ ലോറി സ്റ്റാന്‍ഡിനു സമീപത്തായി ഗുജറാത്തി സ്ട്രീറ്റിനു മുന്‍വശത്ത് ബീച്ചിലും ടോയ്ലറ്റുകള്‍ നിര്‍മിക്കാനാണ് ഹെല്‍ത്ത് സ്റ്റാന്‍ഡിംഗ് കമ്മറ്റിക്കു മുന്‍പാകെ ഹെല്‍ത്ത് സൂപ്പര്‍വൈസര്‍ വച്ചിട്ടുള്ള നിര്‍ദേശം.

ഇതോടൊപ്പം ബീച്ചിലെ ലയണ്‍സ് പാര്‍ക്കിനു സമീപം നീറായി ഹോട്ടലിന് മുന്‍ഭാഗത്തായി പുരുഷന്‍മാര്‍ക്കും സ്ത്രീകള്‍ക്കും ഉപയോഗിക്കാവുന്ന വിധത്തില്‍ സെന്‍സര്‍ ടൈപ്പുള്ള ആധുനിക ടോയ്ലറ്റുകളും അതോടൊപ്പം കൂള്‍ബാര്‍, ടയര്‍ പഞ്ചറിംഗ് സൗകര്യം, പാര്‍ക്കിംഗ് സൗകര്യവും എന്നിവ ഉള്‍പ്പെടുന്ന ടോയ്ലറ്റ് സമുച്ചയം പണിയുന്ന വിഷയവും കൗണ്‍സില്‍ മുമ്പാകെ സമര്‍പ്പിച്ചിട്ടുണ്ട്. ഇന്നത്തെ കൗണ്‍സില്‍ യോഗത്തില്‍ പദ്ധതിക്ക് അംഗീകാരം നല്‍കും.

Leave a Reply