Home » കലാസാഹിതി » എഴുത്തുമേശ » മോയിന്‍കുട്ടി വൈദ്യര്‍ യുഗപ്രഭാവനായ കവി: കെ എസ് വെങ്കിടാചലം
വൈദ്യർ മഹോത്സവത്തിൽ 'ഹുസ്നുൽ ജമാൽ ബദറുൽ മുനീർ: ബഹുമുഖ വായന' സെമിനാർ കെ. എസ്. വെങ്കടാചലം ഉദ്ഘാടനംചെയ്യുന്നു. ഡോ. ഷംഷാദ് ഹുസൈൻ, റസാഖ് പയമ്പറോട്ട് എന്നിവർ വേദിയിൽ

മോയിന്‍കുട്ടി വൈദ്യര്‍ യുഗപ്രഭാവനായ കവി: കെ എസ് വെങ്കിടാചലം

മഹാകവി മോയിന്‍കുട്ടി വൈദ്യര്‍ ആധുനിക കാലത്തും വായിക്കപ്പെടുന്ന ക്ലാസിക് കാവ്യങ്ങളുടെ രചയിതാവാണെന്ന് കേന്ദ്ര സാഹിത്യ അക്കാദമി ഉപദേശക സമിതി അംഗം കെ എസ് വെങ്കിടാചലം പറഞ്ഞു. അതുകൊണ്ടുതന്നെയാണ് വൈദ്യര്‍ കൃതികഴുടെ പഠന മേഖലയിലേക്ക് ഇന്നും യുവ തലമുറ കടന്നുവരുന്നത്. വൈദ്യര്‍ മഹോത്സവത്തിന്‍റെ ഭാഗമായി കേന്ദ്ര സാഹിത്യ അക്കാദമി സംഘടിപ്പിച്ച ‘ഹുസ്നുല്‍ ജമാല്‍ ബദറുല്‍ മുനീര്‍-ബഹുവിധ വായന’ എന്ന വിഷയത്തിലുള്ള സെമിനാര്‍ ഉദ്ഘാടനംചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. അക്കാദമി അംഗം ഡോ. ഷംഷാദ് ഹുസൈന്‍ അധ്യക്ഷയായി.
അക്കാദമിയിലെ മാപ്പിളപ്പാട്ട് വിദ്യാര്‍ഥികളുടെ അരങ്ങേറ്റം ഒ എം കരുവാരക്കുണ്ട് ഉദ്ഘാടനംചെയ്തു.
പാടിപ്പതിഞ്ഞ പാട്ടുകാരുടെ കൂടിച്ചേരല്‍ ‘പാട്ടിമ്പം’ സംഗീതാര്‍ദ്രമായ അനുഭവമായി.

Leave a Reply