Home » നമ്മുടെ കോഴിക്കോട് » പ്രവാസി നാടകോത്സവത്തിന് ടൗൺഹാളിൽ തുടക്കമായി

പ്രവാസി നാടകോത്സവത്തിന് ടൗൺഹാളിൽ തുടക്കമായി

കേരള സർക്കാരും കേരള സംഗീത നാടക അക്കാദമിയും ചേർന്നൊരുക്കുന്ന പ്രവാസിനാടകോത്സവത്തിന് കോഴിക്കോട് ടൗൺഹാളിൽ തുടക്കമായി. ജനുവരി 12, 13 തീയതികളില്‍ തിരുവനന്തപുരത്ത് നടക്കുന്ന ലോക കേരള സഭയുടെ ഭാഗമായാണ് നാടകോത്സവം. 2018 ജനുവരി 1 മുതൽ 7 വരെ വൈകുന്നേരം6.30 നാണ് നാടകം ആരംഭിക്കുക

മുംബൈ പൻവേൽ മലയാളീ സമാജം ഇന്ന് അവതരിപ്പിച്ച ” ഇഡിയറ്റ്” ‘എന്ന നാടകത്തിൽ നിന്ന്

ഒന്നിന് ഇഡിയറ്റ് (പന്‍വേല്‍ മലയാളി സമാജം, മുംബൈ), രണ്ടിന് മേഘങ്ങളേ കീഴടങ്ങുവിന്‍ (വൃക്ഷ് ദി തിയേറ്റര്‍, ന്യൂഡല്‍ഹി), മൂന്നിന് കടല്‍സഞ്ചാരം (പുരോഗമന കലാസാഹിത്യസംഘം, കൊല്‍ക്കത്ത),നാലിന് തോടിനപ്പുറം പറമ്പിനപ്പുറം (കൂറ്റനാട് ജനകീയ കൂട്ടായ്മ, ഖത്തര്‍), അഞ്ചിന് ഗോദൊയെ കാത്ത് (കേരളീയ സമാജം, ബഹറൈന്‍), ആറിന് ഉഷ്ണമേഖലയിലെ പെണ്‍കുട്ടി (ഫ്യൂച്ചര്‍ ഐ തിയേറ്റര്‍, കുവൈത്ത്),ഏഴിന് വവ്വാലുകളുടെ നൃത്തം (ഓള്‍ ഇന്ത്യ മലയാളി അസോസിയേഷന്‍, ഹൈദരാബാദ്) എന്നീ നാടകങ്ങള്‍ അവതരിപ്പിക്കും

ചിത്രങ്ങൾ: സതി ആർ വി

Leave a Reply