Home » ആരോഗ്യം » മെഡിക്കല്‍ കോളജ് ഒപിയില്‍ പരിശോധനയ്ക്ക് ഇനി ആധാര്‍ കാര്‍ഡ് നിര്‍ബന്ധം

മെഡിക്കല്‍ കോളജ് ഒപിയില്‍ പരിശോധനയ്ക്ക് ഇനി ആധാര്‍ കാര്‍ഡ് നിര്‍ബന്ധം

കോഴിക്കോട്: ഗവ. മെഡിക്കല്‍ കോളജ് ആശുപത്രി ഒപിയില്‍ പരിശോധനയ്ക്ക് വരുന്നവര്‍ ആധാര്‍ കാര്‍ഡ് കൊണ്ട് വരണമെന്ന് നിബന്ധന. ഒപിക്ക് സമീപം ഇതു സംബന്ധിച്ച നോട്ടീസ് പതിച്ചു. ആധാറിനൊപ്പം ആശുപത്രികളില്‍ നിന്നുള്ള റഫറന്‍സ് ലെറ്ററും നിര്‍ബന്ധമാക്കി. മൊബൈല്‍ നന്പറും കൃത്യമായ മേല്‍വിലാസവും ആശുപത്രിയില്‍ നല്‍കണമെന്നും നിര്‍ദേശമുണ്ട്.

ദൂരസ്ഥലങ്ങളില്‍ നിന്ന് ചികിത്സതേടിയെത്തുന്നവരെ പുതിയ നിബന്ധന ബുദ്ധിമുട്ടിലാക്കുന്നതായി പരാതിയുണ്ട്. ആശുപത്രിയില്‍ മരിക്കുന്നവരുടെ മൃതദേഹം വിട്ടുകിട്ടാനും ആധാര്‍ നിര്‍ബന്ധമാക്കിയിരുന്നു. അര്‍ധരാത്രിയിലും മറ്റും മരിക്കുന്നവരുടെ ബന്ധുക്കള്‍ ആധാറിനായി വീടുകളിലേക്ക് പോകേണ്ട അവസ്ഥയുണ്ടായതിനെ തുടര്‍ന്ന് ഈ നിര്‍ദേശം കര്‍ശനമാക്കിയിട്ടില്ല. അടുത്തദിവസം എത്തിക്കണമെന്ന നിബന്ധനയില്‍ മൃതദേഹം വിട്ടുനല്‍കും.

Leave a Reply