Home » കലാസാഹിതി » സ്‌കൂള്‍ കലോത്സവത്തില്‍ കോഴിക്കോട് മുന്നിൽ

സ്‌കൂള്‍ കലോത്സവത്തില്‍ കോഴിക്കോട് മുന്നിൽ

സംസ്ഥാന സ്‌കൂള്‍ കലോത്സവത്തില്‍ കോഴിക്കോട് ആദ്യ ദിനത്തില്‍ കുതിക്കുന്നു. 200 പോയിന്റുമായി മുന്നിലാണ് കോഴിക്കോട്. 191 പോയിന്റുമായി പാലക്കാട് രണ്ടാം സ്ഥാനത്തുണ്ട്. ആതിഥേയരായ തൃശൂര്‍ 189 പോയിന്റുമായി മൂന്നാം സ്ഥാനത്താണ്.

സ്‌കൂളുകളില്‍ 31 പോയിന്റ് നേടിയ ആലത്തൂര്‍ ബിഎസ്എസ് ഗുരുകുലം ഹയര്‍ സെക്കന്‍ഡറിയാണ് മുന്നില്‍. 25 പോയിന്റുമായി കോഴിക്കോട് സില്‍വര്‍ ഹില്‍സ് സ്‌കൂളാണ് തൊട്ടു പിറകില്‍.

പ്രധാന വേദിയായ നീര്‍മാതളത്തില്‍ ഹൈസ്‌കൂള്‍ ആണ്‍കുട്ടികളുടെ ഭരതനാട്യമാണ് രണ്ടാം ദിവസമായ ഇന്ന് ആദ്യ മത്സരയിനം. ലളിതഗാനം, ഓടക്കുഴല്‍, നാടന്‍പാട്ട്, കഥാപ്രസംഗം, മാപ്പിളപ്പാട്ട്, വൃന്ദവാദ്യം, പഞ്ചവാദ്യം, പദ്യംചൊല്ലല്‍, കൂടിയാട്ടം, എണ്ണച്ചായം, കഥകളി, ഉപന്യാസമത്സരം, കോല്‍ക്കളി, ബാന്റ്‌മേളം എന്നിവയാണ് ഇന്നത്തെ ആദ്യ മത്സരങ്ങള്‍.

ആദ്യ ദിനത്തില്‍ മത്സരങ്ങള്‍ വൈകിയത് മത്സരാര്‍ഥികളെ ആശങ്കയിലാഴ്ത്തിയിട്ടുണ്ട്. വേദി ഒന്നില്‍ 11 മണിയ്ക്ക് ആരംഭിക്കേണ്ട മോഹിനിയാട്ടം രണ്ടു മണിക്കൂറിലേറെ വൈകിയാണ് തുടങ്ങിയത്. ആദ്യദിനത്തിലെ 54 ഇനങ്ങളില്‍ ഇരുപതോളം ഇനങ്ങള്‍ അവസാനിക്കാനുണ്ട്. രാത്രി വൈകിയാകും പല മത്സരങ്ങളും അവസാനിക്കുക.

Leave a Reply