Home » കലാസാഹിതി » ശാന്തന്റെ ‘ആറാംദിവസം’ ജനുവരി മുപ്പതിന് അരങ്ങിൽ

ശാന്തന്റെ ‘ആറാംദിവസം’ ജനുവരി മുപ്പതിന് അരങ്ങിൽ

സാധാരണക്കാരന്റെ ജീവിതത്തില്‍പോലും ഭയം അധികാരം സ്ഥാപിക്കുന്നതെങ്ങനെയെന്നു പറയുന്നു, എ. ശാന്തകുമാറിന്റെ പുതിയ നാടകം.

പിറന്ന മണ്ണിൽ ‍ പാര്‍ശ്വവത്കരിക്കപ്പെട്ട ഒരു കൂട്ടം മനുഷ്യരുടെ ആത്മസംഘര്‍ഷങ്ങളുടേയും കാത്തിരിപ്പിന്റേയും പ്രണയത്തിന്റേയും കഥ പറയുന്ന ‘ആറാം ദിവസം’ ജനുവരി മുപ്പതിന് അരങ്ങിലെത്തും. കോഴിക്കോട്ടെ നാടക പ്രേമികളുടെ കൂട്ടായ്മയായ തിയേറ്റര്‍ ലവേഴ്‌സാണ് നാടകം അരങ്ങിലെത്തിക്കുന്നത്. സജ്ജാദ് എന്ന ചെറുപ്പക്കാരന്റെ ട്രെയിന്‍ യാത്രയ്ക്കിടയിലെ പൊള്ളുന്ന അനുഭവങ്ങളിലൂടെയും ഓര്‍മ്മകളിലൂടെയും സമകാലിക രാഷ്ട്രീയ കാലാവസ്ഥയോട് ചേര്‍ന്ന് നിന്നാണ് നാടകം വളരുന്നത്.

ഇരപിടിയന്‍#x200d;മാരുടെ ക്രൂരമായ തമാശകള്‍ക്ക് ഇരയാവുന്ന ദളിതന്റെ നിസ്സഹായവസ്ഥയും ആറാംദിവസത്തിന്റെ പ്രമേയമാകുന്നു. സാധാരണക്കാരന്റെ ലളിതമായ ജീവിതത്തില്‍ പോലും എങ്ങിനെയാണ് ഭയം അധികാരം സ്ഥാപിക്കുന്നതെന്ന് തിയേറ്ററിന്റെ സാധ്യതയോടെ ആറാംദിവസം വരച്ചുകാട്ടുന്നു. ആറാം ദിവസത്തിന് തിരക്കഥയും രംഗഭാഷയും ഒരുക്കിയത് പ്രശസ്ത നാടകകൃത്തും സംവിധായകനുമായ എ. ശാന്തകുമാറാണ്. ജനുവരി മുപ്പതിന് വൈകുന്നേരം ഏഴ് മണിയ്ക്ക് കോഴിക്കോട് നളന്ദ ഓഡിറ്റോറിയത്തില്‍ നാടകം അരങ്ങേറും. പാസ് മുഖേനയാണ് പ്രവേശനം

സുധീര്‍ പറമ്പില്‍, നീരജ് കായക്കല്‍, കുമാര്‍ പാലത്ത്, സജീഷ്, ബൈജു പറമ്പില്‍,റസീന,അപര്‍ണ വിനോദ്, മനീഷ,സുദീപ്, വിനീത്, ഹരിഹരന്‍ മാനിപുരം എന്നിവര്‍ നാടകത്തില്‍ കഥാപാത്രങ്ങളാകുന്നു. നാടകത്തിന്റെ പിന്നണിയില്‍: പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ രാധാകൃഷ്ണന്‍ പേരാമ്പ്ര, പശ്ചാത്തല സംഗീതം,സഹസംവിധാനം എം. എം രാഗേഷ് പാലാഴി, ആര്‍ട് അഭി ജെ ദാസ്, സംഗീത നിര്‍വ്വഹണം വിനോദ് നിസരി, ദീപ വിതാനം മുരളി കിനാലൂര്‍, ഗ്രാഫിക്‌സ് യദുരാജ് എം.വി.

കൂടുതല്‍ വിവരങ്ങള്‍ക്ക്: 9656104530, 9387635915, 9946206611

Leave a Reply