Home » എഡിറ്റേഴ്സ് ചോയ്സ് » അപ്പോഴേ ഇന്ന് ദുര്‍ഗമമായി തോന്നിപ്പിക്കുന്ന ഫാസിസത്തിന്റെ ശക്തിദുര്‍ഗങ്ങള്‍ തകര്‍ന്നുവീഴൂ

അപ്പോഴേ ഇന്ന് ദുര്‍ഗമമായി തോന്നിപ്പിക്കുന്ന ഫാസിസത്തിന്റെ ശക്തിദുര്‍ഗങ്ങള്‍ തകര്‍ന്നുവീഴൂ

“ജനങ്ങളുടെ സര്‍ഗശക്തിയെയും പ്രതികരണശേഷിയെയും വിസ്‌ഫോടകമായ തലത്തില്‍ വികസിപ്പിച്ചുകൊണ്ടേ ഫാസിസത്തിനെതിരായ പോരാട്ടത്തില്‍ വിജയിക്കാനാകൂ. ഫാസിസ്റ്റ് വിരുദ്ധപ്രസ്ഥാനം സൈദ്ധാന്തികമായും സംഘടനാപരമായും സമരസജ്ജമാകണം. ജനാധിപത്യപരവും പരസ്പരബഹുമാനം പുലര്‍ത്തുന്നതുമായ ശൈലി സ്വീകരിച്ചുകൊണ്ട് ഫാസിസത്തെക്കുറിച്ചുള്ള ചര്‍ച്ചയും വിശകലനവും വികസിക്കണം. ഫാസിസ്റ്റ് വിരുദ്ധമായ ഓരോ പ്രസ്ഥാനവും ഫാസിസ്റ്റ് വിരുദ്ധനായ ഓരോ വ്യക്തിയും ഇതുമായി കണ്ണിചേര്‍ക്കപ്പെടണം. എങ്കില്‍ മാത്രമേ ഇന്ന് ദുര്‍ഗമമായി തോന്നിപ്പിക്കുന്ന ഫാസിസത്തിന്റെ ശക്തിദുര്‍ഗങ്ങള്‍ തകര്‍ന്നുവീഴൂ.”

(ഡോ. ടി. കെ. രാമചന്ദ്രൻ)

ഡോ. ടി. കെ. രാമചന്ദ്രൻ

ഹിന്ദുത്വഫാസിസം അതിന്റെ ഏറ്റവും ഹിംസാത്മകമായ മുഖം പുറത്തെടുത്ത ബാബരി മസ്ജിദ് ധ്വംസനം നടന്നിട്ട് കാൽനൂറ്റാണ്ട് പിന്നിട്ടു. അന്ന് മതനിരപേക്ഷപക്ഷത്തിന്റെ സ്വപ്നങ്ങളിൽപ്പോലും ഉണ്ടാവാത്തവിധം ഇന്നവർ ജനസമ്മതിയിലൂടെ രാഷ്ട്രീയാധികാരം പിടിച്ചെടുത്തു.

ഫാസിസ്റ്റ് വിപത്തിനെതിരെ ഉണ്ടാകുമെന്നു കരുതിയ സാംസ്കാരിക-രാഷ്ട്രീയപ്രസ്ഥാനങ്ങൾ ഇന്നെവിടെ നിൽക്കുന്നു? അവ തമ്മിലെ ഐക്യം എന്തിലൊക്കെയാണ്? ഭിന്നതകൾ എന്തൊക്കെയാണ്? ഫാസിസത്തിനെതിരെ നിലപാടുള്ള പ്രസ്ഥാനങ്ങൾ തമ്മിൽത്തമ്മിലും, അത്തരം പ്രസ്ഥാനങ്ങൾക്കകത്തുതന്നെയും അഭിപ്രായഭിന്നതകൾ രൂക്ഷമായി പുറത്തുവരുമ്പോൾ, ഇവ ഒരു അവലോകനം ആവശ്യപ്പെടുന്നു.

പ്രവാചകതുല്യമായ ദൂരക്കാഴ്ചയോടെ ഈ പ്രതിസന്ധികളെ അന്ന് സമീപിച്ച മലയാളി ചിന്തകനാണ് ഡോ. ടി. കെ. രാമചന്ദ്രൻ. ഫാസിസത്തിനെതിരായ മുന്നണിരൂപീകരണങ്ങളിലെ നിരവധി സങ്കീർണ്ണതകൾ ബാബരി മസ്‌ജിദ്‌ തകർക്കപ്പെട്ടതിനു തൊട്ടുപിന്നാലെ മുതൽതന്നെ ടി. കെ. രാമചന്ദ്രൻ പ്രഭാഷണങ്ങളായും എഴുത്തായും അവതരിപ്പിച്ചിരുന്നു.

ഇന്ത്യൻ ഫാസിസത്തെ വിലയിരുത്തുന്ന ചർച്ചകൾക്ക് ഇന്നും ആമുഖമായി കണക്കിലെടുക്കേണ്ടവയാണ് ടി. കെ. രാമചന്ദ്രന്റെ നിരീക്ഷണങ്ങൾ.

ബാബരി മസ്‌ജിദിന്റെ തകർച്ചക്ക് വഴിവെച്ച സാംസ്കാരിക-രാഷ്ട്രീയ പ്രതിസന്ധികൾ വിലയിരുത്തി ഡോ. ടി. കെ. രാമചന്ദ്രൻ എഴുതിയ ലേഖനത്തിന്റെ പൂർണ്ണരൂപം കാലിക്കറ്റ് ജേണൽ പ്രസിദ്ധപ്പെടുത്തുന്നു.

വ്യാഴാഴ്ച രാവിലെ പത്തുമുതൽ നാലു ദിവസങ്ങളിൽ വായിക്കാം.

(പെയിന്റിംഗ്: എം. എഫ്. ഹുസൈൻ)

Leave a Reply