പ്രിയ എഴുത്തുകാരി കമലാ സുരയ്യ എന്ന കമലാ ദാസിന് ആദരമര്‍പ്പിച്ച് ഗൂഗിള്‍. പ്രണയത്തിന്റെ രാജകുമാരിക്ക് ഡൂഡിലിലൂടെയാണ് ഗൂഗിള്‍ ആദരമര്‍പ്പിച്ചത്. കലാകാരനായ മഞ്ജിത് താപ് ആണ് ഡൂഡില്‍ തയ്യാറാക്കിയിരിക്കുന്നത്. വനിതകളുടെ ലോകത്തേക്ക് ജാലകം തുറന്നു നല്കിയ വ്യക്തിത്വമെന്ന വിശേഷണത്തോടെയാണ് ഗൂഗിള്‍ കമലാ സുരയ്യയെ ഓര്‍മപ്പെടുത്തിയിരിക്കുന്നത്.
1934 മാര്‍ച്ച് 31ന് തൃശൂര്‍ ജില്ലയിലെ പുന്നയൂര്‍ക്കുളത്ത് പ്രശസ്ത കവയിത്രിയായിരുന്ന ബാലാമണിയമ്മയുടേയും വി.എം നായരുടേയും മകളായി ജനിച്ച കമല ലോകമറിയുന്ന എഴുത്തുകാരിയായി. മലയാളത്തിലും ഇംഗ്ലീഷിലുമായി നിരവധി സാഹിത്യ സൃഷ്ടിക കവിത, ചെറുകഥ, ജീവചരിത്രം എന്നിങ്ങനെ പ്രസിദ്ധീകരിച്ചിട്ടുണ്ട്. 1999ല്‍ ഇസ്ലാം മതം സ്വീകരിക്കുന്നതിനു മുമ്പ് മലയാള രചനകളില്‍ മാധവിക്കുട്ടി എന്ന പേരിലും ഇംഗ്ലീഷ് രചനകളില്‍ കമലാദാസ് എന്ന പേരിലുമാണ് അറിയപ്പെട്ടിരുന്നത്. മലയാള ഭാഷയുടെ നൈര്‍മ്മല്യം നീര്‍മാതളം പൂത്ത കാലമായും നഷ്ടപ്പെട്ട നീലാംബരിയായും പുറത്തു വന്നു. എന്റെ കഥയെന്ന ആത്മകഥ പതിനഞ്ച് ഭാഷകളിലേക്ക് വിവര്‍ത്തനം ചെയ്യപ്പെട്ടു.
1969ല്‍ കേരള സാഹിത്യ അക്കാദമി അവാര്‍ഡും 1985ല്‍ കേന്ദ്രസാഹിത്യ അക്കാദമി അവാര്‍ഡും ലഭിച്ചു. 1997ലെ വയലാര്‍ അവാര്‍ഡും 2002ലെ എഴുത്തച്ഛന് പുരസ്കാരവും കമലാ ദാസിനായിരുന്നു. 1984ല്‍ നോബല്‍ സമ്മാനത്തിനുള്ള ചുരുക്കപ്പട്ടികയിലും മലയാളത്തിന്റെ മാധവിക്കുട്ടി ഇടം പിടിച്ചു