Home » നമ്മുടെ കോഴിക്കോട് » പെട്രോളിന്റെയും ഡീസലിന്റെയും വില രണ്ടു രൂപ കുറയും

പെട്രോളിന്റെയും ഡീസലിന്റെയും വില രണ്ടു രൂപ കുറയും

പെട്രോളിനും ഡീസലിനും ഏര്‍പ്പെടുത്തിയ എക്‌സൈസ് തീരുവ കുറച്ചു. രണ്ട് രൂപ കുറയ്ക്കുമെന്നാണ് കേന്ദ്ര ബജറ്റിലെ പ്രഖ്യാപനം. ഇതോടെ ഇന്ധനവിലയില്‍ കുറവുണ്ടാകും.

സാധാരണ പെട്രോളിന്റെ എക്‌സൈസ് തീരുവ ലിറ്ററിന് 6.48 രൂപയില്‍നിന്ന് 4.48 രൂപയായാണ് കുറച്ചത്. ബ്രാന്‍ഡഡ് പെട്രോളിന് 7.66 രൂപയില്‍നിന്ന് 5.66 രൂപയായും കുറച്ചു. ഡീസലിനുള്ള എക്‌സൈസ് തീരുവ ലിറ്ററിന് 8.33 രൂപയില്‍നിന്ന് 6.33 രൂപയായും ബ്രാന്‍ഡഡ് ഡീസലിന് 10.69 രൂപയില്‍നിന്ന് 8.69 രൂപയായും കുറച്ചു. നികുതി നിരക്കുകള്‍ മാറുന്നതോടെ ഇന്ധനവില നാളെ മുതല്‍ കുറയും.

Leave a Reply