Home » ന്യൂസ് & വ്യൂസ് » കെഎസ്ആർടിസിയുടെ പെൻഷൻ വിതരണം സഹകരണ വകുപ്പ് ഏറ്റെടുക്കും

കെഎസ്ആർടിസിയുടെ പെൻഷൻ വിതരണം സഹകരണ വകുപ്പ് ഏറ്റെടുക്കും

സംസ്ഥാനത്തെ കെഎസ്ആർടിസി പെൻഷൻ വിതരണം സഹകരണ വകുപ്പ് ഏറ്റെടുത്തു. സഹകരണ വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രനാണ് ഇക്കാര്യം വ്യക്തമാക്കിയത്. കെഎസ്ആർടിസിയിലെ പെൻഷൻകാരുടെ ദുരിതാവസ്ഥക്ക് അടിയന്തരമായി പരിഹാരം കാണുന്നതിന് സഹകരണ വകുപ്പ് പദ്ധതി തയ്യാറാക്കണമെന്ന് മുഖ്യമന്ത്രി നിർദേശിച്ചിരുന്നു. ഇതുപ്രകാരമാണ് ചുമതല ഏറ്റെടുത്തതതെന്ന് മന്ത്രി പറഞ്ഞു

ഓരോ തദ്ദേശസ്ഥാപനത്തിന്റെയും പരിധിയിൽ വരുന്ന സാമ്പത്തിക ശേഷിയുള്ള സഹകരണ ബാങ്കിനെ സന്നദ്ധതപ്രകാരം പെൻഷൻ വിതരണ പദ്ധതിക്ക് ചുമതലപ്പെടുത്തും. ഇതുമായി ബന്ധപ്പെട്ട രൂപരേഖ സഹകരണ വകുപ്പ് തയ്യാറാക്കി കഴിഞ്ഞു. പെൻഷൻകാർക്ക് വീടുകളിൽ പണം എത്തിക്കാൻ വരെ പ്രാഥമിക സഹകരണ ബാങ്കുകൾ വഴി സാധിക്കും.

പെൻഷൻ മുടങ്ങി കിടക്കുന്നത് മൂലം നിത്യചെലവിനും ചികിത്സക്കും ബുദ്ധിമുട്ടുന്ന പാവപ്പെട്ട 38,000ത്തോളം വരുന്ന കെഎസ്ആർടിസി പെൻഷൻകാർ ആശങ്കപ്പെടേണ്ടതില്ലെന്ന് മനന്ത്രി പറഞ്ഞു. 224 കോടി രൂപയാണ് പെൻഷൻ കുടിശ്ശികയായി ആകെ നൽകാനുള്ളത്. ജനുവരി മാസത്തെ മാത്രം പെൻഷൻ തുക മാത്രം 60 കോടി നൽകണം.

പെൻഷന്റെ ആദ്യ ഗഡുവായി 284 കോടി രൂപ അടുത്ത മാസം സഹകരണ ബാങ്കുകൾ നൽകും. തുടക്കത്തിൽ ആറ് മാസത്തേക്ക് 584 കോടി രൂപ ആവശ്യം വരും. പദ്ധതി നടപ്പാകുന്നതോടെ കെഎസ്ആർടിസി നേരിടുന്ന സങ്കീർണമായ സ്ഥിതി ഒഴിവാക്കാം

Leave a Reply