Home » നമ്മുടെ കോഴിക്കോട് » ഉത്തരവാദിത്തടൂറിസം ജനങ്ങളുടെ ധാരണ മാറണം: അല്‍ഫോണ്‍സ് കണ്ണന്താനം

ഉത്തരവാദിത്തടൂറിസം ജനങ്ങളുടെ ധാരണ മാറണം: അല്‍ഫോണ്‍സ് കണ്ണന്താനം

കോഴിക്കോട്: കേരളാ സാഹിത്യോത്സവത്തിന്റെ രണ്ടാം ദിനമായ ഫെബ്രുവരി 9ന് നടന്ന ‘ ടൂറിസം മേഖലയിലെ പ്രാദേശിക വളര്‍ച്ച ‘ എന്ന മുഖാമുഖത്തില്‍ പി ടി മുഹമ്മദ് സാദിഖിനൊടൊപ്പം പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ടൂറിസം മേഖലയില്‍ ജനങ്ങള്‍ക്ക് ഒരുപാട് തെറ്റിദ്ധാരണകളുണ്ട്.തന്റെ അഭിപ്രായങ്ങള്‍ മാത്രമാണ് ശരിയെന്ന ചിന്താഗതി ശരിയല്ല. ലോകത്തിലെ ഏറ്റവും മനോഹരമായ രാജ്യമാണ് ഇന്ത്യ, എന്നാല്‍ അശാസ്ത്രീയമായ പ്രവര്‍ത്തന രീതിയാണ് ഇവിടുള്ളത് അവയുടെ പൊളിച്ചെഴുത്താണ് വേണ്ടത. എന്തുകൊണ്ട് നമ്മുടെ മട്ടാഞ്ചേരി തെരുവും, മൂന്നാറും വയനാടും നിശാടൂറിസത്തിന് ഉതകും വിധം മാറ്റിക്കൂടാ? ദീര്‍ഘവീക്ഷണത്തോടെയുള്ള പദ്ധതികളാണ് നമുക്കാവശ്യം കേവലം സുവനീറുകടകളില്‍ ഒതുങ്ങുന്ന ടൂറിസ്റ്റ് കേന്ദ്രങ്ങളാണ് ഇന്ന് നമുക്ക് കാണാന്‍ സാധിക്കുന്നത് .

പ്രാദേശിക വിഭവങ്ങള്‍ പരമാവധി ഉപയോഗിച്ചുകൊണ്ടുള്ള സുസ്ഥിര വികസനമാണ് കേരളത്തിനും അഭികാമ്യം. കേരളത്തിന്റെ സംസ്‌കാരവും പ്രകൃതിയും പരമാവധി സംരക്ഷിക്കുന്നതാവണം നമ്മുടെ ഭാവി പരിപാടികള്‍ . ശുചിത്വ കേരളം പരിപാടിയും സ്വച്ഛ് ഭാരത് അഭിയാനുമെല്ലാം ഉത്തരവാദിത്ത ടൂറിസത്തിനും മുതല്‍ക്കൂട്ടാവണം. കേവലം പദ്ധതികള്‍ കൊണ്ട് നമുക്ക് മുന്നേറ്റം ഉണ്ടാക്കാനാകില്ല അതിനായി ജനങ്ങളുടെ ചിന്താഗതി മാറേണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

വിവിധതരം ട്രോളുകള്‍ താങ്കളെ വട്ടം കറക്കുകയാണല്ലോ എന്ന ചോദ്യം ഇത്തരം കുത്തിക്കുറിക്കലുകളെ ആര് വകവയ്കുന്നു അവന്മാര്‍ക്കൊരു റിലാക്‌സേഷന്‍ ആകുന്നെങ്കില്‍ ആയിക്കോട്ടെ എന്ന് തമാശ രൂപേണയായിരുന്നു മറുപടി.

Report Anand K S

Photo Afnas Ahammed

Leave a Reply