Home » ആരോഗ്യം » മുഴുവൻ സ്റ്റാഫുകളും നേത്രദാന പത്രികയിൽ ഒപ്പുവച്ചുകൊണ്ടൊരു കാർ ലോഞ്ചിങ്; കയ്യടിക്കാം ഈ മനുഷ്യ സ്നേഹികൾക്ക്

മുഴുവൻ സ്റ്റാഫുകളും നേത്രദാന പത്രികയിൽ ഒപ്പുവച്ചുകൊണ്ടൊരു കാർ ലോഞ്ചിങ്; കയ്യടിക്കാം ഈ മനുഷ്യ സ്നേഹികൾക്ക്

കോഴിക്കോട്: കോഴിക്കോട് സിവിൽ സ്റ്റേഷൻ പോപ്പുലർ മാരുതിയിലെ മുഴുവൻ സ്റ്റാഫുകളും (200 മെമ്പേഴ്സും)മരണ ശേഷം അവരുടെ കണ്ണുകൾ ദാനം ചെയ്യുന്ന സമ്മതപത്രത്തിൽ ഒപ്പുവെച്ചു കൊണ്ടാണ് പുതിയ മാരുതി സ്വിഫ്റ്റിന്റെ ലോഞ്ചിങ് ചടങ്ങിലേക്ക് കടന്നത്. കേരളബ്ലൈൻഡ് അസോസിയേഷന്റെ “കാഴ്ചയില്ലാത്തവർക്കൊരു സഹായ സ്പർശം ” എന്ന പദ്ധതിയുടെ ഭാഗമായാണ് നേത്രധാനസമ്മത പത്രത്തിൽ മുഴുവൻ ജീവനക്കാരും ഒപ്പുവെച്ചത്. സ്ഥാപനത്തിന്റെ സെയിൽസ് മാനേജർ നിഷാദ് പി. യും കാലിക്കറ്റ് HR ഹെഡ് അജീഷും ചേർന്ന് നേത്രദാന സമ്മതപത്രം കേരള ബ്ലൈൻഡ് അസോസിയേഷൻ സ്‌റ്റേറ്റ് ഐ ഡോണഷൻ പ്രൊമോട്ടർ എബി ജോസഫ് എൽ ഡോറഡോക്ക് കൈ മാറി. സ്റ്റേറ്റ് ഐ ഡോണഷൻ പ്രൊമോട്ടർ സുബിഷയിൽ നിന്നും കേരള ബ്ലൈൻഡ് അസോസിയേഷൻ ന്റെ മൊമെന്റോയും നേത്ര ദാന സർട്ടിഫിക്കറ്റും സെയിൽസ് മാനേജർ നിഷാദ് പി യും HR ഹെഡ് അജീഷും കൈപ്പറ്റി. ചടങ്ങിൽ പ്രശസ്ത സിനിമ താരം മരിയമിഷേൽ കുരിശിങ്കൽ(ചങ്ക്സ് ഫെയിം) മുഖ്യ അതിഥി ആയിരുന്നു. കേരളത്തിലെ 83000 തിലധികം കാഴ്ചയില്ലാത്തവരുടെ ക്ഷേമത്തിനായി പ്രവർത്തിക്കുന്ന സംഘടനയാണ് കേരള ബ്ലൈൻഡ് അസോസിയേഷൻ.

ക്ലബുകൾ, കോളജുകൾ ,സ്ഥാപനങ്ങൾ, റെസിഡൻസ്, തുടങ്ങി ഗ്രൂപ്പായുള്ള ഐ ഡോണഷൻ നടത്താനാഗ്രഹിക്കുന്നവർക്ക് www.keralablindassociation.com എന്ന വിലാസത്തിൽ ബന്ധപ്പെടാവുന്നതാണ്.

Leave a Reply