Home » നമ്മുടെ കോഴിക്കോട് » ജീവിതം : യുക്തിയുടേയും ഭാവനയുടേയും സന്തുലനം

ജീവിതം : യുക്തിയുടേയും ഭാവനയുടേയും സന്തുലനം

ആരും ജീവിതത്തില്‍ പൂര്‍ണമായും യുക്തി ചിന്തയെ മാത്രം ആശ്രയിക്കുന്നവരോ ഭാവനയെ മാത്രം ആശ്രയിക്കുന്നവരോ ആയില്ലെന്നും യുക്തിയുടേയും സന്തുലനമാണ് ജീവിതമെന്നും പ്രശസ് നോവലിസ്റ്റ് ആനന്ദ് അഭിപ്രായപ്പെട്ടു. മിത്ത്, യുക്തി, ശാസ്ത്രം എന്നീ വിഷയത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഭരണഘന ശാസ്ത്രാവബോധം വളര്‍ത്താന്‍ പ്രതിജ്ഞാബന്ധമാണെന്ന് പ്രഖ്യപ്പിക്കുമ്പോഴും മതനിന്ദ ശിക്ഷാര്‍ഹമാണെന്ന് നിയമം നിലനില്‍ക്കുന്നു. ഇവയെങ്ങനെ ഒത്തുപോകുമെന്ന് ഹമീദ് ചേന്ദമംഗലൂര്‍ ചോദിച്ചു.

മിത്തുകളെ സാമൂഹ്യശാസ്ത്രപരമായി വിശകലം ചെയ്യുകയാണെന്ന് വേണ്ടതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.ജ്ഞാനോദയത്തിലെ ദാര്‍ശിനിക വൈരുദ്യങ്ങളും ഡോ. സി.ബി മോഹന്‍ദാസ് ചൂണ്ടിക്കാട്ടി. യുക്തിവാദത്തെയും യുക്തിവാദി പ്രസ്ഥാനത്തെയും കമ്മ്യൂണിസ്റ്റുകാര്‍ നേരിട്ട രീതിയാണ് മതാത്മക സമൂഹത്തില്‍ ശക്തിപ്പൊടാന്‍ കാരണമായതെന്ന് ഡോ. വിശ്വനാഥന്‍ ചാത്തോത്ത് പറഞ്ഞു. ചടങ്ങില്‍ ഷിജു. ആര്‍ മോഡറേറ്ററായി. വ്യക്തികളുടെ പ്രതിരോധമൂല്യം, യുക്തി ചിന്തക്ക് നേരെയുള്ള ഉത്തരാധുനിക വിമര്‍ശനങ്ങള്‍ എന്നീ വിഷയങ്ങള്‍ ചര്‍ച്ചയില്‍ ഉയര്‍ന്നുവന്നു.

Leave a Reply