Home » ന്യൂസ് & വ്യൂസ് » സച്ചിദാനന്ദനെതിരെ കെ. സുരേന്ദ്രന്‍, ‘അദേഹം ആരാണെന്നാ വിചാരിക്കുന്നത്, സാഹിത്യോല്‍സവം സിപിഐഎം മേളയാക്കി മാറ്റിയിട്ട് ന്യായം പറയുന്നോ’

സച്ചിദാനന്ദനെതിരെ കെ. സുരേന്ദ്രന്‍, ‘അദേഹം ആരാണെന്നാ വിചാരിക്കുന്നത്, സാഹിത്യോല്‍സവം സിപിഐഎം മേളയാക്കി മാറ്റിയിട്ട് ന്യായം പറയുന്നോ’

കവി കെ സച്ചിദാനന്ദനെതിരെ രൂക്ഷവിമര്‍ശനവുമായി ബിജെപി ജനറല്‍ സെക്രട്ടറി കെ. സുരേന്ദ്രന്‍. സച്ചിദാനന്ദന്‍ ആരാണെന്നാ വിചാരിക്കുന്നത്. സാഹിത്യോല്‍സവം സി. പി. എം മേളയാക്കിമാററിയിട്ട് ന്യായം പറയുന്നോയെന്ന് അദേഹം ചോദിച്ചു.

ബി. ജെ. പി ബന്ധമുള്ളവരെ ചാനല്‍ചര്‍ച്ചക്കുപോലും വിളിക്കാന്‍ പാടില്ല പോലും. കേന്ദ്ര ടൂറിസം വകുപ്പിന്റെ ഇരുപതുലക്ഷം വാങ്ങി ധൂര്‍ത്തടിക്കുന്നതിന് ഒരു ഉളുപ്പും സച്ചിദാനന്ദാദികള്‍ക്കില്ലേയെന്ന് ഫെയ്‌സ്ബുക്കില്‍ വ്യക്തമാക്കി. ജനാധിപത്യം തൊട്ടുതീണ്ടിയില്ലാത്ത ഇത്തരക്കാരെ അധികകാലം കേരളം വെച്ചുപൊറുപ്പിക്കാന്‍ പോകുന്നില്ലന്നും സുരേന്ദ്രന്‍ ഫേയ്‌സ്ബുക്കില്‍ കുറിച്ചു.

സിപിഎമ്മുകാരെ മാത്രം പങ്കെടുപ്പിക്കാനാണോ സാഹിത്യോത്സവങ്ങളെന്ന് കേന്ദ്രമന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനം നേരത്തെ വിമര്‍ശനമുന്നയിച്ചിരുന്നു. സാഹിത്യോത്സവത്തില്‍, ആര്‍എസ്എസ് പ്രവര്‍ത്തകരെ ചര്‍ച്ചകളില്‍ പങ്കെടുപ്പിക്കരുതെന്ന് പറഞ്ഞ കവി കെ സച്ചിദാനന്ദനെ വിമര്‍ശിച്ചാണ് അല്‍ഫോണ്‍സ് കണ്ണന്താനം രംഗത്തെത്തിയത്.

സച്ചിദാന്ദന്റെ പരാമര്‍ശങ്ങള്‍ ജനാധിപത്യവിരുദ്ധമാണ്. സാഹിത്യോത്സവം ആരുടെയും കുത്തകയല്ലെന്നും സിപിഎമ്മുകാരെ മാത്രം പങ്കെടുപ്പിക്കാനാണോ സാഹിത്യോത്സവങ്ങള്‍ സംഘടിപ്പിക്കുന്നതെന്നുമായിരുന്നു കണ്ണന്താനം ചോദിച്ചത്. ഡിസി ബുക്‌സ് സംഘടിപ്പിക്കുന്ന സാഹിത്യോത്സവം കഴിഞ്ഞ ദിവസമാണ് കോഴിക്കോട് ആരംഭിച്ചത്. അതുവഴി കടന്നു പോകുമ്പോള്‍ യാദൃശ്ചികമായാണ് സച്ചിദാനന്ദന്റെ പ്രസംഗം കേട്ടതെന്നു കേന്ദ്രമന്ത്രി വ്യക്തമാക്കിയിരുന്നു.

സച്ചിദാനന്ദൻ ആരാണെന്നാ വിചാരിക്കുന്നത്. സാഹിത്യോൽസവം സി. പി. എം മേളയാക്കിമാററിയിട്ട് ന്യായം പറയുന്നോ. ബി. ജെ. പി ബന്ധമുള…

Pubblicato da K Surendran su venerdì 9 febbraio 2018

Leave a Reply