Home » സാമൂഹികം » ഹരിത വിപ്ലവം ഹരിതമായിരുന്നില്ല! വിപ്ലവവും : വന്ദന ശിവ

ഹരിത വിപ്ലവം ഹരിതമായിരുന്നില്ല! വിപ്ലവവും : വന്ദന ശിവ

Report: ഫർസീൻ അലി

മുഖ്യധാര കാർഷിക പാരിസ്ഥിക സങ്കൽപ്പങ്ങളിലെ വൈരുധ്യങ്ങളെ ചർച്ച വിഷയമാക്കി കേരള സാഹിത്യോത്സവ വേദി.

സാഹിത്യോത്സവത്തിന്റെ മൂന്നാം ദിനമായ ശനിയാഴ്ച്ച ‘തൂലിക ‘യിൽ ജലയുദ്ധങ്ങളും പച്ചക്കറി തോട്ടങ്ങളും എന്ന സെഷനിൽ പ്രമുഖ പരിസ്ഥിതി പ്രവർത്തക വന്ദന ശിവ ഉയർത്തിയത്‌ അതിപ്രധാനമുള്ള വസ്തുതകളായിരുന്നു. രാജ്യം കൊട്ടിഘോഷിച്ച ഹരിത വിപ്ലവത്തെ നിഷിതമായി വിമർശിച്ച അവർ ഹരിത വിപ്ലവം ഹരിതവും വിപ്ലവവുമായിരുന്നില്ലെന്നും അഭിപ്രായപ്പെട്ടു.

പഞ്ച നദികളാൽ സമ്പന്നമായ പഞ്ചാബിന്റെ പാരിസ്ഥിക ഘടനയെ തകർക്കുകയായിരുന്നു യഥാർത്ഥത്തിൽ ഹരിത വിപ്ലവം ചെയ്തത്‌. തുല്യ അളവിൽ ഭക്ഷ്യധാന്യം ഉൽപാദിപ്പിക്കാൻ പത്തിരട്ടിയോളം ജലം ഉപയോഗിച്ച്‌ കൊണ്ടാണ് ഹരിത വിപ്ലവം നടത്തിയത്‌. ജലം പരക്കെ അപ്രത്യക്ഷ്യമായി കൊണ്ടിരിക്കുകയാണ്. വിഷവും ഔഷധവും ഒരേ കമ്പനി തന്നെ ഉൽപാദിപ്പിക്കുന്ന അവസ്ഥയാണ് നിലനിൽക്കുന്നത്‌.

കർഷകർ എന്ത്‌ കൃഷി ചെയ്യണമെന്നും എങ്ങനെ കൃഷി ചെയ്യണമെന്നും എന്ത്‌ വിലയിടണമെന്നും കോർപ്പറേറ്റ്‌ കമ്പനികൾ തീരുമാനിക്കുന്ന പുതിയ തരം അടിമത്വ സമ്പ്രദായമാണ് നിലനിൽക്കുന്നതെന്നും അവർ അഭിപ്രായപ്പെട്ടു. വിത്തിനെ പോലും യന്ത്രമാക്കുന്ന അവസ്ഥയിലേക്ക്‌ ആഗോള ഭീമന്മാർ കാര്യങ്ങളെ കൊണ്ടെത്തിച്ചിരിക്കുകയാണെന്നും പൗരന്മാരുടെ ആരോഗ്യ സാമൂഹിക സാമ്പത്തിക വ്യവഹാരങ്ങളെ ബാധിക്കുന്ന ഇത്തരം അജണ്ടകൾക്കെതിരെ പ്രബുദ്ധരായ ജനങ്ങൾ ബോധവാരാവണമെന്നും അദ്ധേഹം കൂട്ടിച്ചേർത്തു.

Leave a Reply