Home » നമ്മുടെ കോഴിക്കോട് » ചിന്തയ്ക്ക് തീ പിടിപ്പിച്ച 4 ദിവസങ്ങള്‍ക്ക് വിരാമം

ചിന്തയ്ക്ക് തീ പിടിപ്പിച്ച 4 ദിവസങ്ങള്‍ക്ക് വിരാമം

പുരസ്കാര പ്രഭയിൽ കാലിക്കറ്റ് ജേർണൽ . മികച്ച ഓൺലൈൻ കവറേജിനുള്ള പുരസ്കാരം കാലിക്കറ്റ് ജേർണലിന്റെ പ്രതിനിധി ആനന്ദ് കെ എസ് കോഴിക്കോട് എം പി . എം കെ രാഘവനിൽ നിന്ന് ഏറ്റുവാങ്ങി

2019 ലെ കെ എൽ എഫ് ജനുവരി 10,11,12,13 തിയ്യതികളിൽ

കലയും സംസ്‌കാരവും കൂടിച്ചേര്‍ന്ന നാലുപകലുകള്‍ക്ക് തിരശ്ശീല വീണു. കോഴിക്കോടിന്റ മണ്ണില്‍ വിവിധ മേഖലകളില്‍ നിന്നുള്ള നിരവധി പ്രമുഖരാണ് പങ്കെടുത്തത്. മൂന്നാമത് കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവലിന്റെ സമാപനം

ഗതാഗത മന്ത്രി എ.കെ ശശീന്ദ്രന്‍ ഉദ്ഘാടനം ചെയ്ത ചടങ്ങിൽ. എ.പ്രദീപ് കുമാര്‍ എം.എല്‍.എ അധ്യക്ഷനായി. എം.കെ രാഘവന്‍ എം.പി മീഡിയ അവാര്‍ഡ് വിതരണം ചെയ്തു. കെ.ജി ശങ്കരപ്പിള്ള, ബീനാ പോള്‍, യു.വി ജോസ് ഐ.എ.എസ്, സുഭാഷ് ടി.വി, ക്യാപ്റ്റന്‍ അശ്വിനി പ്രതാപ്, വിനോദ് നമ്പ്യാര്‍, അജിത് നായര്‍, എന്‍.പി ഹാഫിസ് മുഹമ്മദ്, കെ.വി ശശി, നന്ദന സെന്‍, എ.വി ഹസീന, ഷാദില്‍ കെ.എം, ഒ. അക്ഷയ്കുമാര്‍ സംബന്ധിച്ചു. ഫെസ്റ്റിവല്‍ ഡയറക്ടര്‍ കെ.സച്ചിദാനന്ദന്‍ 2019 കെ.എല്‍.എഫ് പ്രഖ്യാപനം നടത്തി. എ.കെ അബ്ദുല്‍ ഹകീം സ്വാഗതവും രവി ഡി.സി നന്ദിയും പറഞ്ഞു.ഫെസ്റ്റിവല്‍ ഡയറക്ടര്‍ കെ സച്ചിദാനന്ദന്‍ കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിലല്‍2019 ന്റെ തീയതിയും ലോഗോയും പ്രകാശനം ചെയ്തു.

 

ഡിസി കിഴക്കേമുറി ഫൗണ്ടേഷന്‍ ഇന്‍ക്രടിബിള്‍ ഇന്ത്യ, കേരള ടൂറിസം, കേരള സാംസ്‌കാരിക വകുപ്പ് കൂടാതെ കേരള സര്‍ക്കാരിന്റെ മറ്റുവകുപ്പുകളുമായി സഹകരിച്ചാണ് മൂന്നാമത് കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവല്‍ നടത്തിയത്.

Leave a Reply