പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സന്ദര്‍ശനത്തോടനുബന്ധിച്ച് നഗരത്തില്‍ ഇന്ന് റിഹേഴ്സല്‍ സമയം രാവിലെ 11 മുതല്‍ 1.15വരെയും സന്ദര്‍ശനത്തോടനുബന്ധിച്ച് രണ്ടാം തീയതി രാവിലെ 9.30 മുതല്‍ ഉച്ചക്ക് 1.30വരെയും ട്രാഫിക് നിയന്ത്രണം ഏര്‍പ്പെടുത്തി. കണ്ണൂര്‍, തലശ്ശേരി, വടകര ഭാഗങ്ങളില്‍നിന്ന് വരുന്ന എല്ലാ വാഹനങ്ങളും വെങ്ങാലി ഓവര്‍ ബ്രിഡ്ജില്‍ പ്രവേശിക്കാതെ വലത്തോട്ടുതിരിഞ്ഞ് പുതിയാപ്പ, വെള്ളയില്‍ ബീച്ച് റോഡിലൂടെ ഗാന്ധി റോഡ് ജങ്ഷനിലത്തെി, ഇടത്തോട്ടുതിരിഞ്ഞ് ഗാന്ധി റോഡ് ഫൈ്ള ഓവര്‍, ക്രിസ്ത്യന്‍ കോളജ് ജങ്ഷന്, ക്രിസ്ത്യന്‍ കോളജ് ക്രോസ് റോഡിലൂടെ വയനാട് റോഡില്‍ പ്രവേശിച്ച് വലത്തോട്ടുതിരിഞ്ഞ് മാവൂര്‍റോഡ്-രാജാജി റോഡ് വഴിയാണ് പുതിയ സ്റ്റാന്‍ഡിലേക്ക് പ്രവേശിക്കേണ്ടത്.
കോഴിക്കോട്ടുനിന്ന് കണ്ണൂര്‍, തലശ്ശേരി ഭാഗത്തേക്ക് പോകേണ്ട വാഹനങ്ങള്‍ വുഡ് ലാന്‍ഡ്, എല്‍.ഐ.സി, ടൗണ്‍ ഹാള്‍വഴി ഹെഡ് പോസ്റ്റ് ഓഫിസ്, എസ്.ബി.ഐ ജങ്ഷനില്‍നിന്ന് വലത്തോട്ടുതിരിഞ്ഞ് സി.എച്ച് ഫൈ്ള ഓവര്‍ വഴി ബീച്ച് റോഡില്‍ പ്രവേശിച്ച് വലത്തോട്ടുതിരിഞ്ഞ് വെങ്ങാലിവഴി പോകണം. ബാലുശ്ശേരി, നരിക്കുനി, കക്കോടി ഭാഗത്തുനിന്ന് വരുന്ന വാഹനങ്ങള്‍ വേങ്ങേരി ജങ്ഷനില്‍നിന്ന് ഇടതുവശം തിരിഞ്ഞ് മലാപ്പറമ്പ്-തൊണ്ടയാട്-ഫ്ലൈ ഓവര്‍ വഴി പുതിയ സ്റ്റാന്‍ഡില്‍ പ്രവേശിക്കണം.
കോഴിക്കോടുനിന്ന് ബാലുശ്ശേരി, നരിക്കുനി, കക്കോടി ഭാഗത്തേക്ക് പോകേണ്ട വാഹനങ്ങള്‍ വുഡ് ലാന്‍ഡ് ജങ്ഷനില്‍നിന്ന് ഇടത്തോട്ടുതിരിഞ്ഞ് പുതിയറ-അരയിടത്തുപാലം-തൊണ്ടയാട്-മലാപ്പറമ്പ്-വേങ്ങേരി വഴി പോകണം.
കുറ്റ്യാടി, അത്തോളി ഭാഗത്തുനിന്ന് സിറ്റിയിലേക്ക് വരുന്ന വാഹനങ്ങള്‍ വെസ്റ്റ്ഹില്‍ ചുങ്കത്തുനിന്ന് വലത്തോട്ടുതിരിഞ്ഞ് ഭട്ട് റോഡിലൂടെ ബീച്ചില്‍ പ്രവേശിച്ച് ഇടത്തോട്ടുതിരിഞ്ഞ് ഗാന്ധി റോഡ് ജങ്ഷനില്‍ എത്തി അവിടെനിന്ന് ഇടത്തോട്ടുതിരിഞ്ഞ് ഗാന്ധി റോഡ് ഫൈ്ള ഓവര്‍, ക്രിസ്ത്യന്‍ കോളജ് ജങ്ഷന്-ക്രിസ്ത്യന്‍ കോളജ് ക്രോസ് റോഡിലൂടെ വയനാട് റോഡില്‍ പ്രവേശിച്ച് വലത്തോട്ടുതിരിഞ്ഞ് മാവൂര്‍ റോഡ്-രാജാജി റോഡുവഴി പുതിയ സ്റ്റാന്‍ഡില്‍ പ്രവേശിക്കണം.
കോഴിക്കോട്ടുനിന്ന് കുറ്റ്യാടി, അത്തോളി ഭാഗത്തേക്ക് പോകേണ്ട വാഹനങ്ങള്‍ വുഡ് ലാന്‍ഡ് ജങ്ഷനില്‍നിന്ന് ഇടത്തോട്ടുതിരിഞ്ഞ് പുതിയറ-അരയിടത്തുപാലം-തൊണ്ടയാട്-മലാപ്പറമ്പ്-വേങ്ങേരി-പൂളാടിക്കുന്നുവഴി പോകണം.
കുന്ദമംഗലം, ചെലവൂര്‍, വെള്ളിമാടുകുന്ന് ഭാഗത്തുനിന്ന് സിറ്റിയിലേക്ക് വരുന്ന വാഹനങ്ങള്‍ മലാപ്പറമ്പ് ജങ്ഷനില്‍നിന്ന് ഇടത്തോട്ടുതിരിഞ്ഞ് തൊണ്ടയാട്-ഫൈ്ള ഓവര്‍-പുതിയ സ്റ്റാന്‍ഡുവഴി മാനാഞ്ചിറയില്‍ പ്രവേശിക്കണം.
മാനാഞ്ചിറ-സിറ്റി സ്റ്റാന്‍ഡില്‍നിന്ന് വെള്ളിമാടുകുന്ന്, ചെലവൂര്‍, ചേവരമ്പലംവഴി മെഡി. കോളജ് ഭാഗത്തേക്ക് പോകേണ്ട വാഹനങ്ങള്‍ വുഡ് ലാന്‍ഡ് ജങ്ഷനില്‍നിന്ന് ഇടത്തോട്ടുതിരിഞ്ഞ് പുതിയറ-അരയിടത്തുപാലം-തൊണ്ടയാട്-മലാപ്പറമ്പുവഴി പോകേണ്ടതാണ്.