ലോകത്ത് ഏറ്റവുമധികം ഉപയോഗിക്കുന്ന ബീവറേജസുകളാണ് ചായയും കാപ്പിയും. ഇവയിൽ കട്ടൻ ചായയാണ് ആരോഗ്യത്തിന് ഏറ്റവും നല്ലതെന്നാണ് ശാസ്ത്രലോകം പറയുന്നത്. ചർമസംരക്ഷണം മുതൽ കാൻസറിനെ ചെറുക്കാൻ വരെ കട്ടൻചായയ്ക്ക് കഴിയുമത്രേ!
കട്ടൻ ചായയുടെ 10 ഗുണങ്ങൾ ഇവയാണ്ഃ
-ചർമസംരക്ഷണം- കട്ടൻചായ ശീലമാക്കിയവർക്ക് ആരോഗ്യമുള്ള ചർമവുമുണ്ടാകും. ചായയിലെ ആന്റിഓക്സിഡൻസാണ് ചർമത്തിന് ഗുണം ചെയ്യുന്നത്. എന്നാൽ ചായയുടെ അമിത ഉപയോഗം ചർമത്തിന് ദോഷം.
-കേശസംരക്ഷണം- മുടിയഴക് വർദ്ധിപ്പിക്കാനും ആരോഗ്യമുള്ള മുടിയിഴകളെ നിലനിർക്കാനും കട്ടൻ ചായ നല്ലതാണ്.
-പാർക്കിൻസൺസ് രോഗത്തെ ചെറുക്കാനും കട്ടൻ ചായയ്ക്ക് കഴിയും. പുകവലിക്കുന്നവരിൽ പാർക്കിൻസൺസ് രോഗം വരാനുള്ള സാധ്യതകൾ കുറയ്ക്കാൻ ചായ ഉപയോഗം നല്ലതാണ്. ഇതിനായി ദിവസവും 421-2716 മി.ഗ്രാം ചായ ഉപയോഗിക്കണമെന്നാണ് പഠനങ്ങൾ.
-ശരീരത്തിലെ ദഹനപ്രവർത്തനങ്ങളെ എളുപ്പമാക്കി ദഹനക്കേടിൽ നിന്നും രക്ഷതരാൻ കട്ടൻ ചായ ഉത്തമമാണ്.
-കുടൽ സംബന്ധമായുള്ള അസുഖങ്ങളുടെ പരിഹാരത്തിന് കട്ടൻ ചായ നല്ലതാണ്. ഡയേറിയക്ക് ഡോക്ടർമാർ പലപ്പോഴും ചായകുടി ഉപദേശിക്കാറുണ്ട്.
-ചായയിൽ അടങ്ങിയിട്ടുള്ള ശക്തമായ ആന്റിഓക്സിഡൻസിന് പലവിധ കാൻസറുകളെയും ചെറുക്കാനാകും. ചായ സ്ഥിരമായി ഉപയോഗിക്കുന്നവർക്ക് കാൻസറിനുള്ള സാധ്യതകൾ കുറയ്ക്കാനാകും.
-കൊളസ്ട്രോൾ കുറയ്ക്കാനും കട്ടൻ ചായ മതി.
-ഹൃദയത്തിന്റെ ആരോഗ്യത്തിന് കട്ടൻചായ നല്ലതാണ്. ഹൃദയത്തിലെ കൊറോണറി, ആർട്ടെറി തകരാറുകൾ ഇല്ലാതാക്കാൻ ഇത് സഹായിക്കും.
-ആസ്മയിൽ നിന്ന് ആശ്വാസം കിട്ടാൻ ചൂടുള്ള പാനീയങ്ങൾ നല്ലതാണ്. അക്കൂട്ടത്തിൽത്തന്നെ ഏറ്റവും നല്ലത് കട്ടൻ ചായയാണ്.
-മാനസികാരോഗ്യത്തിന് കട്ടൻ ചായ ഏറ്റവും ഉത്തമമാണ്. ഹൃദയത്തിന് ദോഷം ചെയ്യാതെ മസ്തിഷ്കത്തെ ഉത്തേജിപ്പിക്കാൻ കട്ടൻ ചായയിലെ രാസപദാർത്ഥങ്ങൾക്ക് സാധിക്കും.